ആവാൻ ഗാർഡ് റെസിഡൻസസുമായി ദുബായിലേക്കും സ്കൈലൈൻ
Mail This Article
ദുബായ്∙ സ്കൈലൈൻ ബിൽഡേഴ്‌സിന്റെ ദുബായിലെ പുതിയ പദ്ധതി ‘ആവാൻ ഗാർഡ് റെസിഡൻസസി’ന്റെ മോക്ക് അപ്പ് അപ്പാർട്മെന്റ് തയ്യാറായി. ജുമൈറ വില്ലേജ് സർക്കിളിലാണ് (ജെവിസി) പദ്ധതി. ദുബായ് സ്‌കൈലൈൻ ഗ്ലോബൽ ഓഫിസും തുറന്നു.
35 വർഷത്തിനിടെ 158 പ്രോജക്ടുകൾ പൂർത്തിയാക്കിയതിന്റെയും 16 ദശലക്ഷം ചതുരശ്ര അടി പിന്നിട്ട നിർമാണ വൈഭവത്തിന്റെയും കരുത്തിലാണ് കേരളത്തിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് ആയ സ്കൈലൈൻ ബിൽഡേഴ്സ‌് ദുബായ് വിപണിയിലേക്ക് പ്രവേശിക്കുന്നത്. 18 നിലകളിലായി 172 അപ്പാർട്ടുമെന്റുകളും 5 പോഡിയങ്ങളും ഉൾക്കൊള്ളുന്നതാണ് ആവാൻ ഗാർഡ് റസിഡൻസസ്. പാർപ്പിട– വാണിജ്യ പദ്ധതിയും പ്രോജക്ടിലുണ്ട്.
ആസ്റ്റർ ഡി എം ഹെൽത്ത് കെയർ ഫൗണ്ടർ & ചെയർമാൻ ഡോ. ആസാദ് മൂപ്പൻ ഉദ്ഘാടനം നിർവഹിച്ചു. സ്കൈലൈൻ ചീഫ് മാനേജിങ് ഡയറക്ടർ കെ.വി.അബ്‌ദുൽ അസീസ്, എക്സിക്യൂട്ടീവ് ഡയറക്ടർ സഹൽ അബ്‌ദുൽ അസീസ്, ഗ്ലോബൽ ഓഫിസ് ഡയറക്ടർ ഇ.വി.ലുഖ്‌മാൻ എന്നിവർ പങ്കെടുത്തു.