ADVERTISEMENT

ജിദ്ദ ∙  ഇസ്‌ലാമിക ഖിലാഫത്തുകളുടെ കാലത്തുള്ള 25,000 പുരാവസ്തുക്കളുടെ ശകലങ്ങൾ ജിദ്ദ ചരിത്ര മേഖലയിൽ നിന്ന് കണ്ടെത്തി. സൗദി ഹെറിറ്റേജ് കമ്മീഷനുമായി സഹകരിച്ച് ജിദ്ദ ഹിസ്റ്റോറിക് ഡിസ്ട്രിക്ട് പ്രോഗ്രാം (ജെഎച്ച്ഡിപി) ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.  കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ മുൻകൈയെടുത്ത് ആരംഭിച്ച ചരിത്രപ്രസിദ്ധമായ ജിദ്ദ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായാണ് പുരാവസ്തു കണ്ടെത്തലുകൾ പ്രഖ്യാപിച്ചത്.

സൗദി വിഷൻ 2030 ന് അനുസൃതമായി പുരാവസ്തുക്കള്‍ സംരക്ഷിക്കാനും രാജ്യത്തിൻ്റെ സമ്പന്നമായ ചരിത്രം കണ്ടെത്താനും ജിദ്ദയെ സാംസ്കാരിക വിനോദസഞ്ചാര കേന്ദ്രമായി പ്രോത്സാഹിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

English Summary:

Fragments of Artifacts were Found in the Jeddah Historic Place

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com