ADVERTISEMENT

കുമ്പനാട് ∙ പ്രവാസികളുടെ നാടായ കുമ്പനാടിന്റെ പ്രവാസ ചരിത്രത്തിലെ നാഴികല്ലായ നോയൽ മെമ്മോറിയിൽ സ്കൂളിലെ പൂർവവിദ്യാർഥികളുടെ ആഗോള സംഗമത്തിനു വേദിയൊരുങ്ങുന്നു. കഴിഞ്ഞ 89 വർഷത്തിനിടെ പഠിച്ചവരുടെയും പഠിപ്പിച്ചവരുടെയും ആഗോളതല സംഗമത്തിന് സ്കൂൾ ഓഡിറ്റോറിയത്തിനു പുറമെ പ്രത്യേക പന്തലും തയാറാകുന്നു. 10 ന് 10 മണിക്ക് എൻഎംഎച്ച് എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനം മുൻ ഡിജിപി ഡോ.അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യും. മുൻ മുഖ്യമന്ത്രിയുടെ ഐടി ഉപദേഷ്ടാവ് ജോസഫ് സി. മാത്യു, പ്രിൻസിപ്പൽ ജില്ലാ സെഷൻസ് മുൻ ജഡ്ജ് ജോർജ് ഉമ്മൻ എന്നിവർ പ്രസംഗിക്കും. ജോൺ കെ. മാത്യൂസ് അധ്യക്ഷത വഹിക്കും. യുഎസ് ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ നിന്നായി 1961 എസ്എസ്എൽസി ബാച്ച് മുതലുള്ള അഞ്ഞൂറിലേറെ പേർ റജിസ്റ്റർ ചെയ്തതായി ആലുംമ്നി അസോസിയേഷൻ പ്രസിഡന്റ് ജോൺ കെ. മാത്യൂസ് പറഞ്ഞു. 

ക്രൈസ്തവ മിഷനറിയായിരുന്ന എഡ്വിൻ ഹണ്ടർ നോയലിന്റെ പേരിൽ 1935 ലാണ് കുമ്പനാട് ഹൈസ്ക്കൂൾ ആരംഭിക്കുന്നത്. പി. ടി. ജോസഫ് ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റർ. നാലേക്കറിലേറെ സ്ഥലവിസ്തൃതിയുള്ള എൻഎംഎച്ച് എസിൽ സ്മാർട് ക്ലാസ് റൂം ഉൾപ്പെടെ 27 മുറികളാണ് ഉള്ളത്. ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ, ഷട്ടിൽ, ഫിക്സഡ് ഡ്യൂറബിൽ മൈതാനം തുടങ്ങിയവ ഈ സ്കൂളിന്റെ പ്രത്യേകതയാണ്. സ്കൂളിന്റെ വിദ്യാഭ്യാസ–കായിക മികവിനായി എന്തെല്ലാം പദ്ധതികൾ നടപ്പിലാക്കാമെന്ന ആലോചനയും സംഗമത്തിന്റെ ഭാഗമായി നടക്കും. 

89 വർഷത്തിനിടെ പഠിച്ചവരുടെയും പഠിപ്പിച്ചവരുടെയും ആഗോളതല സംഗമത്തിന് സ്കൂൾ ഓഡിറ്റോറിയത്തിനു പുറമെ പ്രത്യേക പന്തലും തയാറാകുന്നു
89 വർഷത്തിനിടെ പഠിച്ചവരുടെയും പഠിപ്പിച്ചവരുടെയും ആഗോളതല സംഗമത്തിന് സ്കൂൾ ഓഡിറ്റോറിയത്തിനു പുറമെ പ്രത്യേക പന്തലും തയാറാകുന്നു

കഴിഞ്ഞ 89 വർഷത്തിനിടെ ഇവിടെ പഠിച്ച പലരും കുടുംബമായി വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയ സാഹചര്യത്തിൽ ഈ സംഗമത്തിനു പ്രാധാന്യമേറെയാണെന്ന് സംഘാടകർ  പറയുന്നു. കുമ്പനാടിന്റെ പ്രവാസത്തെപ്പറ്റിയും സംരഭക സാധ്യതകളെപ്പറ്റിയും പ്രത്യേക ചർച്ചയും നടക്കും. വിദേശ നിക്ഷേപം ഇത്രയധികം ഉണ്ടായിട്ടും കുമ്പനാട്ടും മറ്റും ഐടി– ആരോഗ്യ രംഗത്തെ നവസംരഭങ്ങൾഎന്തുകൊണ്ട് ആരംഭിക്കുന്നില്ല എന്ന വിഷയവും ചർച്ച ചെയ്യും.  

കുമ്പനാട് സ്കൂളില്‍ നടക്കുന്ന ഗ്ലോബല്‍  മീറ്റ് 2024ന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി സംഘടന ഭാരവാഹികളായ  ജോണ്‍ കെ. മാത്യൂസ്, സി.റ്റി. തോമസ്, റ്റി. ബെഞ്ചമിന്‍, സാം മാത്യു, സക്കറിയ മത്തായി എന്നിവര്‍ക്കു പുറമേ റവ. തോമസ് ജോണ്‍ ചെയര്‍മാനും എ. സാം ജോണ്‍, ഏബ്രഹാംസണ്‍ ചിറമുഖത്ത്, ജേക്കബ് പി. ഏബ്രഹാം, ജോ എണ്ണയ്ക്കാട് എന്നിവര്‍ കണ്‍വീനര്‍മാരായും വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ജോണ്‍ കെ. മാത്യൂസ് (പ്രസിഡന്റ്)ഫോണ്‍ : 9447735377. 

English Summary:

Global Alumni - Teacher Meet at Kumbanad NMHS.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com