100 ദിര്‍ഹമിന് മിനി മാര്‍ട്ട് സമ്മാനം; വേറിട്ട ക്യാംപെയ്നുമായി ബിസ്മി ഗ്രൂപ്
Mail This Article
ദുബായ്∙ 'ഓണ്‍ എ മിനി മാര്‍ട്ട് ഫോര്‍ ജസ്റ്റ് 100 ദിര്‍ഹം' എന്ന ആശയത്തില്‍ വേറിട്ട ക്യാംപെയ്നുമായി ബിസ്മി ഹോള്‍സെയില്‍ ഗ്രൂപ്. ജനുവരിയിൽ ആരംഭിച്ച ക്യാംപെയ്ൻ മാര്‍ച്ച് 14 വരെയാണ് നടക്കുക. ഓഫര്‍ കാലയളവില്‍ യുഎഇയിലെ ഏതെങ്കിലുമൊരു ബിസ്മി കോംബിനേഷന്‍ ഔട്‌ലെറ്റില്‍ നിന്ന് ചുരുങ്ങിയത് 100 ദിര്‍ഹമിനോ, അതിലധികമോ തുകയ്ക്കുള്ള സാധനം വാങ്ങുമ്പോൾ ലഭിക്കുന്ന കൂപ്പണിലൂടെ നറുക്കെടുപ്പിന്‍റെ ഭാഗമാവാം. എല്ലാവിധ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി കച്ചവടത്തിന് സജ്ജമാക്കിയ ഒരു മിനി മാര്‍ട്ട് നേടാനുള്ള അവസരമാണ് വിജയികൾക്ക് ലഭിക്കുക. ഇതു കൂടാതെ, 2 ഫ്രഞ്ച് നിര്‍മിത സിട്രോയെന്‍ സി 4 കാറുകള്‍, സ്വര്‍ണ നാണയങ്ങള്‍, ഐ ഫോണുകള്‍, ടിവി സെറ്റുകള്‍, ടാബ്‌ലറ്റുകള്‍ തുടങ്ങി നിരവധി സമ്മാനങ്ങളും നേടാന്‍ അവസരമുണ്ട്. എന്‍ട്രികള്‍ക്ക് പരിധികളില്ല.
യുഎഇയിലെ ഏതെങ്കിലും ബിസ്മി ഗ്രൂപ് ഔട്‌ലെറ്റില്‍ നിന്ന് മിനിമം 300 ദിര്‍ഹമിന് പര്‍ചേസ് ചെയ്യുന്ന ഗ്രോസറി-റസ്‌റ്ററന്‍റ് ഉടമകള്‍, മറ്റു ബിസിനസുകള്‍ ചെയ്യുന്നവര്‍ എന്നിങ്ങനെയുള്ള ബി2ബി ഉപഭോക്താക്കൾക്കും നറുക്കെടുപ്പില്‍ അവസരം ലഭിക്കുന്നതാണ്. ലോകത്ത് തന്നെ മറ്റാരും ഇതിന് മുന്‍പ് അവതരിപ്പിച്ചിട്ടില്ലാത്ത വ്യത്യസ്തമായൊരു ക്യാംപെയ്ൻ നടത്താന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ബിസ്മി ഗ്രൂപ് സ്ഥാപകനും മാനേജിങ് ഡയക്ടറുമായ പി.എം ഹാരിസ് പറഞ്ഞു. ഉപഭോക്താവിന് ഏറ്റവും കുറഞ്ഞ വിലയില്‍ എല്ലാ ഉല്‍പന്നങ്ങളും മൊത്തമായോ ചില്ലറയായോവാങ്ങാനാകുന്ന വിധം ദെനംദിന ഷോപ്പിങ്ങിൽ പുത്തന്‍ അനുഭവമാണ് ബിസ്മി ഹോള്‍സെയില്‍ വാഗ്ദാനം ചെയ്യുന്നത്.
സൂപര്‍ മാര്‍ക്കറ്റുകള്‍, മിനി മാര്‍ട്ടുകള്‍, ബേക്കറികള്‍, ഹോട്ടലുകള്‍, റസ്റ്ററന്‍റുകള്‍ തുടങ്ങി പ്രമുഖ റീടെയിലര്‍മാരും വ്യാപാരികളും വരെയുള്ള മേഖലയിലെ ബിസിനസ് ഉപഭോക്താക്കളെ കേന്ദ്രീകരിച്ചാണ് ഗ്രൂപ്പിന്‍റെ പ്രധാന ബിസിനസ്. മേഖലയിലുടനീളമുള്ള 12,000ത്തിലധികം ബിസിനസുകള്‍ക്കും ദൈനംദിന അടിസ്ഥാനത്തിലും സേവനം നല്‍കുന്നുന്നെും വ്യക്തമാക്കി. യുഎഇയിലുടനീളം എത്തിക്കാനാകും വിധത്തില്‍ ഡോര്‍ ടു ഡോര്‍ ഡെലിവറി സംവിധാനം ഗ്രൂപ്പിനുണ്ട്. ദുബായ്, ഷാര്‍ജ, അല്‍ ഐന്‍, ഫുജൈറ എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്കായി പ്രതിദിനം 6,000ത്തിലധികം ഓര്‍ഡറുകള്‍ കൈകാര്യം ചെയ്യുന്നു.