ADVERTISEMENT

റിയാദ്‌ ∙ കേളി കലാ സാംസ്കാരിക വേദിയുടെ 23–ാം വാർഷികത്തിന്‍റെ ഒന്നാം ഘട്ടം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. റിയാദ് ശിഫയിലെ റിമാസ് ഓഡിറ്റോറിയത്തിൽ രാവിലെ ഒൻപത് മണിയോടെ ആരംഭിച്ച പരിപാടികൾ രാത്രി ഒരുമണിവരെ നീണ്ടു നിന്നു. രണ്ട് ഓഡിറ്റോറിയങ്ങളിലായി തിങ്ങി നിറഞ്ഞ പ്രവാസി സമൂഹത്തെ സാക്ഷി നിർത്തി കേളി കലാകാരന്മാർ അവതരിപ്പിച്ച വിസ്‌മയ കാഴ്ച്ചകൾ ഒന്നിനൊന്ന് മികച്ചതായി. പഴയതും പുതിയതുമായ കേരളീയ കലാരൂപങ്ങളും പുത്തൻ തലമുറകളുടെ അഭിരുചിക്കനുസരിച്ചുള്ള കലകളും കോർത്തിണക്കി കേളിയുടെയും കുടുംബ വേദിയുടെയും അംഗങ്ങൾ അരങ്ങിൽ തകർത്താടി. കലാ സാംസ്‌കാരിക ജീവകരുണ്യ മേഖലകളിൽ കഴിഞ്ഞ കാലങ്ങളിൽ കേളി നടത്തിയ പ്രവർത്തനങ്ങൾ വരച്ചു കാട്ടിയ ചിത്ര പ്രദർശനം  പ്രധാന വേദിയുടെ കവാടത്തിൽ  ഒരുക്കിയത് ശ്രദ്ധേയമായി.  

വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനം കെ. പി. മോഹനൻ ഉദ്‌ഘാടനം ചെയ്തു. കേളി പ്രസിഡന്‍റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ സുരേന്ദ്രൻ കൂട്ടായ് ആമുഖ പ്രസംഗം നടത്തി.

English Summary:

Keli Arts and Culture Venue Anniversary Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com