സാങ്കേതിക വിദ്യയുടെ സഹായത്തോടെ റോഡുകൾ നിരീക്ഷിക്കുന്ന സംവിധാനവുമായി സൗദി റോഡ് സുരക്ഷാവകുപ്പ്
Mail This Article
×
റിയാദ് ∙ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ റോഡുകൾ സദാ നിരീക്ഷിക്കുന്ന നൂതന സംവിധാനവുമായി സൗദി റോഡ് സുരക്ഷാവകുപ്പ്. റിയാദിൽ നടക്കുന്ന രാജ്യാന്തര ഡിഫൻസ് എക്‌സിബിഷനിലെ സുരക്ഷാസേനയുടെ പവലിയനിൽ സൗദി റോഡ് സുരക്ഷാവിഭാഗത്തെ കുറിച്ച് പരിചയപ്പെടുത്തിയ സ്‌പെഷ്യൽ ഫോഴ്‌സ് വാക്താവ് മസ്തൂർ അൽകഥീരി സാങ്കേതിക വിദ്യ എങ്ങനെയാണ് റോഡ് സുരക്ഷാവിഭാഗം പ്രയോജനപ്പെടുത്തുന്നതെന്ന് വിശദീകരിച്ചു.
ട്രാഫിക് വിഭാഗത്തിന്റെ വാഹനങ്ങളിൽ ഘടിപ്പിച്ച സാഹിർ ക്യാമറയും സ്പീഡ് ട്രാക്കിങ് ഉപകരണങ്ങളും വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ തിരിച്ചറിയുന്നതിനും അവയെ കൺട്രോൾ റൂമുകളുമായി ബന്ധിപ്പിക്കുന്നതിനും സഹായിക്കുന്ന വാസിഖ്, വാസിഖ് പ്ലസ് സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
English Summary:
Saudi Road Safety Department with a System to Monitor Roads with the Help of Technology.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.