ശ്രീദേവി സ്മാരക യുഎഇ ഓപ്പൺ യൂത്ത് ഫെസ്റ്റ് നാളെ മുതൽ
Mail This Article
×
അബുദാബി ∙ മലയാളി സമാജം സംഘടിപ്പിക്കുന്ന ശ്രീദേവി സ്മാരക യുഎഇ ഓപ്പൺ യൂത്ത് ഫെസ്റ്റിവലിനു നാളെ തിരിതെളിയും. 3 ദിവസം നീളുന്ന കലോത്സവത്തിലെ ആദ്യ 2 ദിനങ്ങളിൽ സമാജത്തിലും സമാപന ദിവസം മുസഫ ഷൈനിങ് സ്റ്റാർ സ്കൂളിലുമാണ് പരിപാടികൾ അരങ്ങേറുക.
9 വയസ്സിനു താഴെ, 9–12, 12–15, 15–18 വയസ്സ് വരെ 4 വിഭാഗങ്ങളിലായി 16 ഇനങ്ങളിലാണ് മത്സരം. വിവിധ സ്കൂളുകളിൽ നിന്നായി ഇരുനൂറോളം വിദ്യാർഥികൾ പങ്കെടുക്കും. നാളെ സമാജത്തിൽ നാടോടി നൃത്തം, നാടൻ പാട്ട്, മാപ്പിളപ്പാട്ട് എന്നീ മത്സരങ്ങൾ അരങ്ങേറും. 10ന് ഇതേ വേദിയിൽ ഭരതനാട്യം, മോഹിനിയാട്ടം, ശാസ്ത്രീയ സംഗീതം, ചലച്ചിത്ര ഗാനം, ലളിതഗാനം എന്നീ ഇനങ്ങളിലാകും മത്സരങ്ങൾ.
English Summary:
Sreedevi Memorial UAE Open Youth Fest.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.