ADVERTISEMENT

ദുബായ്∙ സ്കൂൾ കന്റീനുകളിൽ, കുട്ടികളിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന ജങ്ക് ഫുഡ് നൽകാൻ പാടില്ലെങ്കിലും പലരും പാലിക്കുന്നില്ലെന്ന് രക്ഷിതാക്കളുടെ പരാതി. അമിതവണ്ണം, പ്രമേഹം, ദന്തരോഗം തുടങ്ങിയ പ്രശ്നങ്ങൾക്കു കാരണമാകുന്ന ഭക്ഷണ സാധനങ്ങൾ പല കന്റീനുകളിലുമുണ്ട്. എണ്ണയും കൊഴുപ്പും കലർന്ന ഭക്ഷണവും ലഭ്യമാണ്. ഇത്തരം ജങ്ക് ഭക്ഷണങ്ങൾക്കു പകരം കുട്ടികൾക്ക് ആരോഗ്യകരമായ ഭക്ഷണ സാധനങ്ങൾ വേണം കന്റീനുകൾ വഴി നൽകാൻ എന്നതാണ് രക്ഷിതാക്കളുടെ ആവശ്യം. 

സ്വകാര്യ സ്കൂൾ കന്റീനുകളിൽ ഭക്ഷണ സാധനങ്ങൾ എത്തിക്കുന്ന കമ്പനികൾക്ക് കൃത്യമായ മാർഗനിർദേശം നൽകണമെന്നും ആവശ്യമുണ്ട്. കുട്ടികളിലെ അമിതവണ്ണം ഒഴിവാക്കാൻ ആരോഗ്യ ബോധവൽക്കരണം ആവശ്യമാണ്. പല ഭക്ഷണ സാധനങ്ങളും കുട്ടികളുടെ ശ്രദ്ധ കുറയാനും കാരണമാകുന്നതായി രക്ഷിതാക്കൾ പറഞ്ഞു. കുട്ടികൾ സ്കൂൾ കന്റീനുകളിൽ നിന്നു മാത്രമല്ല, സമീപത്തെ ഗ്രോസറികളിൽ കയറിയും ഭക്ഷണം കഴിക്കാറുണ്ടെന്നാണ് സ്കൂൾ അധികൃതർ നൽകുന്ന വിശദീകരണം. പുറത്തു നിന്നുള്ള ഭക്ഷണം സ്കൂളിൽ കൊണ്ടുവന്നു കഴിക്കുന്നവരും ഉണ്ട്. പഴങ്ങൾ, പച്ചക്കറികൾ അടങ്ങിയ വിഭവങ്ങൾ, ഓരോ ദിവസവും ഉണ്ടാക്കുന്ന ഫ്രഷ് ജ്യൂസ് എന്നിവയെല്ലാം കന്റീൻ മെനുവിലുണ്ടെന്നും സ്കൂൾ അധികൃതർ പറയുന്നു.

ആരോഗ്യകരമായ ഭക്ഷണം കുട്ടികൾക്ക് ലഭ്യമാക്കാൻ സ്വകാര്യ സ്കൂളുകൾ ശ്രദ്ധിക്കണമെന്നു ഡിപ്പാർട്ട്മെന്റ് ഓഫ് എജ്യുക്കേഷൻ ആൻഡ് നോളജ് ആവശ്യപ്പെട്ടു. സ്വകാര്യ സ്കൂളുകൾക്കുള്ള വിദ്യാഭ്യാസ മാന്വലിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പോഷകാഹാരവും ആരോഗ്യകരമായ ഭക്ഷണവും കുട്ടികൾക്ക് ലഭ്യമാക്കണം . ഭക്ഷ്യവിഷബാധയുമായി  ബന്ധപ്പെട്ട പരാതികളും അധികൃതരെ അറിയിക്കണം. കന്റീൻ ഭക്ഷണ മെനു സംബസിച്ച വിശദാംശങ്ങൾ കുട്ടികൾക്കും ജീവനക്കാർക്കും രക്ഷിതാക്കൾക്കും ലഭിക്കുന്ന വിധം പ്രസിദ്ധപ്പെടുത്തണമെന്നും നിർദേശമുണ്ട്.

English Summary:

Junk Food in School Canteens - Dubai.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com