സൊമാലിയയിലെ ഭീകരാക്രമണം: 4 യുഎഇ സൈനികരുടെ മൃതദേഹം കബറടക്കി
Mail This Article
×
അബുദാബി ∙ സൊമാലിയയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 4 യുഎഇ സൈനികരുടെ മൃതദേഹം അബുദാബിയിൽ എത്തിച്ച് കബറടക്കി. 3 പേർ സംഭവസ്ഥലത്തും പരുക്കേറ്റ 2 പേരിൽ ഒരാൾ യുഎഇയിലേക്കുള്ള യാത്രാമധ്യേ വിമാനത്തിലുമാണ് മരിച്ചത്. സംഭവത്തിൽ ബഹ്റൈനിലെ ഡിഫൻസ് ഫോഴ്‌സ് ഓഫിസറും മരിച്ചിരുന്നു. സൊമാലിയൻ സായുധ സേനയെ പരിശീലിപ്പിക്കുന്നതിനിടെ ശനിയാഴ്ചയായിരുന്നു ഭീകരാക്രമണം. സ്റ്റാഫ് വാറന്റ് ഓഫിസർമാരായ മുഹമ്മദ് അൽ ഷംസി, ഖലീഫ അൽ ബലൂഷി, സിപിഎൽ സുലൈമാൻ അൽ ഷെഹ്, ബ്രിഗേഡിയർ മുഹമ്മദ് അൽ മൻസൂരി എന്നിവരാണ് മരിച്ചത്. മയ്യിത്ത് നമസ്കാരത്തിലും കബറടക്ക ചടങ്ങിലും അജ്മാൻ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി ഉൾപ്പെടെ ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.
English Summary:
Terrorist attack in Somalia: Four UAE soldiers killed in terrorist attack in Somalia buried with honors
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.