ശ്യാമപ്രസാദിനും വിൻസി അലോഷ്യസിനും അവാർഡ്
![creative-brilliance-award-to-shyamaprasad-and-vincy-aloshious creative-brilliance-award-to-shyamaprasad-and-vincy-aloshious](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2024/2/13/vincy-awards.jpg?w=1120&h=583)
Mail This Article
×
ദുബായ് ∙ നടൻ മുരളിയുടെയും നാടകാചാര്യൻ പ്രഫ. ജി. ശങ്കരപ്പിള്ളയുടെയും ഓർമയ്ക്കായി ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജ് പൂർവവിദ്യാർഥി കൂട്ടായ്‌മ യുഎഇ ചാപ്റ്റർ നൽകുന്ന അവാർഡുകൾ ഈ മാസം 25ന് ദുബായ് ലാവഡർ ഹോട്ടലിൽ നടക്കുന്ന 'സമർപ്പണം 2024 പരിപാടിയിൽ വിതരണം ചെയ്യും.
![vincy-aloshyas-award vincy-aloshyas-award](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
ജി. ശങ്കരപിള്ളയുടെ പേരിൽ 'ക്രിയേറ്റീവ് ബ്രില്ല്യൻസ് അവാർഡ്' സമഗ്ര സംഭാവനകളെ മുൻനിർത്തി ശ്യാമപ്രസാദിന് സമ്മാനിക്കും. മുരളിയുടെ പേരിലുള്ള 'ദ് ഹോളി ആക്ടർ അവാർഡ്' കഴിഞ്ഞ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് വിൻസി അലോഷ്യസിനാണ്.
കോളജിലെ വിദ്യാഭ്യാസപരമായി മികവു പുലർത്തുന്ന കുട്ടികൾക്കുള്ള സ്കോളർഷിപ്പ് പ്രിൻസിപ്പൽ ഡോ. കെ.സി. പ്രകാശിനു ചടങ്ങിൽ കൈമാറും.
English Summary:
Creative Brilliance Award to Shyamaprasad and Vincy Aloshious
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.