'അബുദാബിയിൽ അമ്പലപുണ്യം'; ബിഎപിഎസ് ഹിന്ദു ക്ഷേത്രത്തിന് മലയാളികളുടെ ഗാനാദരം
Mail This Article
×
അബുദാബി ∙ മധ്യപൂർവദേശത്തെ ഏറ്റവും വലിയ ശിലാക്ഷേത്രത്തിന് (ബിഎപിഎസ് ഹിന്ദു മന്ദിർ) മലയാളികളുടെ ഗാനാദരം. 'അബുദാബിയിൽ അമ്പലപുണ്യം' എന്ന പേരിലുള്ള സംഗീത ആൽബത്തിൽ ക്ഷേത്രത്തിന്റെ സവിശേഷതകൾ വർണിക്കുകയും ഭരണാധികാരികളെ പ്രകീർത്തിക്കുകയും ചെയ്യുന്നു.
പ്രവാസി എഴുത്തുകാരനും ഗായകനുമായ മേതിൽ സതീശൻ എഴുതി ടി. എസ്. രാധാകൃഷ്ണൻ സംഗീതം നൽകിയ സംഗീതാർച്ചന ആലപിച്ചത് മധു ബാലകൃഷ്ണനാണ്. നിർമാണം മുരളി കുന്നത്ത്. ദൃശ്യവിന്യാസം ആർ. സി. നായർ, പശ്ചാത്തല സംഗീതം ശശി വള്ളിക്കാട്. യൂട്യൂബിലൂടെ ഗാനം പുറത്തിറക്കി.
English Summary:
BAPS Hindu Mandir Abu Dhabi: Abudhabiyil Ambalapunyam Malayalees Song Tribute to BAPS Hindu Mandir
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.