മറിമായം ടീമിന്റെ സിനിമ 'പഞ്ചായത്ത് ജെട്ടി' ഏപ്രിലിൽ ജിസിസിയിൽ റിലീസ് ചെയ്യും
Mail This Article
ദുബായ് ∙ സപ്ത തരംഗ് ക്രിയേഷൻസ് ഗോവിന്ദ് ഫിലിമുമായി ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രം പഞ്ചായത്ത് ജെട്ടി യുടെ കർട്ടൻ റൈസർ ദുബായിൽ സംഘടിപ്പിച്ചു. ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് മറിമായം ഫെയിം മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്നാണ്. മറിമായം ടീമിലെ നിയാസ് ബക്കർ, വിനോദ് കോവൂർ, സ്നേഹ ശ്രീകുമാർ, മണി ഷൊർണൂർ, ജയദേവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പുലിവാൽ കല്യാണം, പഞ്ചവർണ തത്ത, ആനക്കള്ളൻ,ആനന്ദം പരമാനന്ദം തുടങ്ങി ചിത്രങ്ങൾ അവതരിപ്പിച്ച സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാനും ഡയറക്ടർമാരും പരിപാടിയിൽ പങ്കെടുത്തു. ചിത്രം ഏപ്രിലിൽ ജിസിസിയിൽ റിലീസ് ചെയ്യും.