ADVERTISEMENT

 ദുബായ് ∙ യുഎഇയിലെ പ്രവാസകാലത്ത് കുഞ്ഞു ജനിച്ചാൽ അതിനുള്ള താമസാനുമതി 120 ദിവസത്തിനുള്ളിൽ നേടിയില്ലെങ്കിൽ കാത്തിരിക്കുന്നത് പിഴയും മറ്റ് നിയമനടപടികളുമാണ്. ഇവ ഒഴിവാക്കാൻ യുഎഇയിലെ നിയമം അനുസരിച്ച് എങ്ങനെ താമസാനുമതി നേടാമെന്നു നോക്കാം. 

∙ ജനന സർട്ടിഫിക്കറ്റും പാസ്‌പോർട്ടും
ആദ്യം കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് വാങ്ങുകയും ബന്ധപ്പെട്ട അധികാരിക്ക് കുട്ടിയുടെ പാസ്‌പോർട്ടിന് അപേക്ഷ നൽകുകയും വേണം. നിങ്ങൾ ഇന്ത്യയില്ലെങ്കിൽ, പാസ്‌പോർട്ടിന് അപേക്ഷിക്കാൻ യുഎഇയിലെ ഇന്ത്യൻ എംബസി സന്ദർശിക്കേണ്ടി വരും

∙ വീസ 
കുട്ടിക്ക് യുഎഇയിലേക്ക് നിയമപരമായ പ്രവേശനം അനുവദിക്കുന്നതിന് നിങ്ങളുടെ മാതൃരാജ്യത്തെ യുഎഇ എംബസിയിൽ വീസയ്ക്ക് അപേക്ഷിക്കണം. യുഎഇയുടെ വിദേശകാര്യ മന്ത്രാലയത്തിന്‍റെ (MoFA) വെബ്‌സൈറ്റിൽനിന്ന് എംബസി എവിടെയെന്നു കണ്ടെത്താം.

റസിഡൻസി രേഖകൾ ക്രമീകരിക്കാൻ കുട്ടിയുടെ ജനനം മുതൽ 120 ദിവസം സമയം ലഭിക്കും. അതിനുള്ളിൽ റസിഡൻസ് വീസ നേടിയില്ലെങ്കിൽ, ആ കാലയളവിന് ശേഷമുള്ള ഓരോ ദിവസത്തിനും 100 ദിർഹം വീതം ഫീസ് ഈടാക്കും. കൂടാതെ, നടപടികൾ പൂർത്തിയാകാതെ കുഞ്ഞിനെ രാജ്യം വിടാൻ അനുവദിക്കുകയുമില്ല.

∙ യുഎഇ ഫാമിലി റസിഡൻസ് വീസ
യുഎഇയിൽ കുട്ടിയെയോ കുടുംബത്തെയോ സ്പോൺസർ ചെയ്യുന്നതിന്, നിങ്ങളുടെ താമസ വീസ സാധുവാണെന്ന് ഉറപ്പാക്കണം. ഇത് നിങ്ങളുടെ തൊഴിലുടമ സ്പോൺസർ ചെയ്യുന്ന തൊഴിൽ വീസയോ ഗ്രീൻ വീസയോ ഇൻവെസ്റ്റർ വീസയോ ഗോൾഡൻ വീസയോ പോലുള്ള സ്വയം സ്പോൺസർ ചെയ്യുന്ന വീസയോ ആകാം.

അതിനു ശേഷം ചില കാര്യങ്ങൾ കൂടി ചെയ്യേണ്ടതുണ്ട്. കുടുംബത്തെ സ്പോൺസർ ചെയ്യാനുള്ള കുറഞ്ഞ ശമ്പള പരിധിയും ആവശ്യമായ രേഖകളുടെ സമർപ്പണവും ഉൾപ്പെടെയുള്ളവ കർശനമായി പാലിക്കേണ്ടി വരും.

∙ യുഎഇയിൽ ഫാമിലി റസിഡൻസ് വീസ ലഭിക്കാനുള്ള സമയം
യുഎഇ റസിഡൻസ് വീസയും എമിറേറ്റ്സ് ഐഡിയും നൽകുന്നതിന് ഏകദേശം ഒരാഴ്ചയെടുക്കും.

English Summary:

How the expatriates in the UAE can obtain a residence permit for their newborns.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com