ADVERTISEMENT

ദുബായ് ∙ കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിൽ യുഎഇയുടെ നവീന ഡിജിറ്റൽ സംവിധാനങ്ങൾ ഫലപ്രദമാണെന്നു ആന്റി മണി ലോണ്ടറിങ് ആൻഡ് കൗണ്ടർ ടെററിസം ഫിനാൻസിങ് (എഎംഎൽസിടിഎഫ്) എക്‌സിക്യൂട്ടിവ് ഓഫിസ് ഡയറക്ടർ ജനറൽ ഹാമിദ് അൽ സാബി പറഞ്ഞു. ലോക സർക്കാർ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽ പരിവർത്തനം യാഥാർഥ്യമായെങ്കിലും അതിന്റെ ഭീഷണികൾ രാജ്യങ്ങളുടെ സാമ്പത്തിക, സാമൂഹിക സുരക്ഷയെ ബാധിക്കാനിടയുണ്ട്. അവ തരണം ചെയ്യുന്നതിന് ഏറ്റവും പുതിയ മാർഗം അവലംബിക്കണം. വിവിധ പങ്കാളികളുമായി സഹകരിച്ച് ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ശക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു.

English Summary:

World Government Summit : UAE's advanced digital tools empower anti-money laundering efforts - Hamid Al Zaabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com