ADVERTISEMENT

മനാമ∙ കേരളത്തിൽ പോലും മലയാള നാടകങ്ങൾക്ക് വേദികളും കാണികളും ചുരുങ്ങിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ നാടകങ്ങളെ നെഞ്ചോട് ചേർത്ത് നിർത്തുകയാണ് ബഹ്‌റൈനിലെ പ്രവാസി മലയാളികൾ. ബഹ്‌റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ ഈ വർഷം ഇതിനകം മാത്രം  പല സന്ദർഭങ്ങളിൽ 39 ഓളം നാടകങ്ങൾക്ക്. വേദികൾ ഒരുക്കി ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുമാകയാണ്. ഒരു പക്ഷെ മറ്റൊരു വിദേശ രാജ്യത്ത് ഇത്രയും കൂടുതൽ നാടകങ്ങൾ ഒറ്റ വർഷം ഒരേ വേദിയിൽ അവതരിപ്പിച്ചതിന്‍റെ റെക്കോർഡ് ആയിരിക്കും ബഹ്‌റൈൻ കേരളീയ സമാജത്തിന്‍റേത്.

എല്ലാ നാടകങ്ങളും ബഹ്‌റൈനിൽ തന്നെയുള്ള കലാകാരന്മാർ തന്നെയാണ് അവതരിപ്പിക്കുന്നത്. ചിത്രം: നന്ദകുമാർ പണിക്കശ്ശേരി
എല്ലാ നാടകങ്ങളും ബഹ്‌റൈനിൽ തന്നെയുള്ള കലാകാരന്മാർ തന്നെയാണ് അവതരിപ്പിക്കുന്നത്. ചിത്രം: നന്ദകുമാർ പണിക്കശ്ശേരി

കഴിഞ്ഞ വർഷം ഇന്ത്യയുടെ 75 –ാം  സ്വാതന്ത്ര്യ വർഷവും ബഹ്‌റൈൻ കേരളീയ സമാജത്തിന്‍റെ 75 –ാമത്തെ വർഷവും ചേർന്നുള്ള ഒരു വർഷത്തെ ആഘോഷങ്ങളിലും നിരവധി പരിപാടികളായിരുന്നു അവതരിപ്പിക്കപ്പെട്ടത്. അതോടൊപ്പം  നിരവധി നാടകങ്ങളും അരങ്ങത്തെത്തിയിരുന്നു.  ഒരേ നാടകങ്ങൾ ദിവസങ്ങളോളം പ്രദർശിപ്പിക്കുന്ന നാടക തീയറ്ററുകൾ ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഉണ്ടെങ്കിലും  ഒരുപക്ഷെ ലോകത്ത് തന്നെ ഏറ്റവും  കൂടുതൽ മലയാള നാടകങ്ങൾ ഒരേ വേദിയിൽ  അവതരിപ്പിച്ച സംഘടന എന്ന അപൂർവ്വ പദവി  ബഹ്‌റൈൻ കേരളീയ സമാജത്തിന് മാത്രം  അർഹതപ്പെട്ടതായിരിക്കും.  കുറഞ്ഞത് ആയിരം നാടകങ്ങളെങ്കിലും ഇതിനോടകം  സമാജത്തിൽ അരങ്ങേറിയിട്ടുണ്ടാവും എന്ന കാര്യത്തിൽ സംശയമില്ലെന്ന് കേരളീയ സമാജം പ്രസിഡന്‍റ് പി വി  രാധാകൃഷ്ണപിള്ള സാക്ഷ്യപ്പെടുത്തുന്നു.

സമാജത്തിന്‍റെ നാടകവിഭാഗമായ ‘ബി കെ എസ്’ സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിലാണ് ഓരോ നാടകങ്ങളും നാടക മത്സരങ്ങളും  അരങ്ങിൽ എത്തിക്കുന്നത്. എല്ലാ നാടകങ്ങളും ബഹ്‌റൈനിൽ തന്നെയുള്ള കലാകാരന്മാർ തന്നെയാണ് അവതരിപ്പിക്കുന്നതും. നാടകത്തിന്‍റെ എല്ലാ സാങ്കേതിക വശങ്ങളും ചെയ്യുന്നത് അടക്കമുള്ള മികച്ച കലാകാരന്മാർ ബഹ്‌റൈനിൽ തന്നെ  ഉണ്ടെന്നുള്ളതാണ് ഇത്രയും നാടകങ്ങൾ അരങ്ങിലെത്തുന്നതിന് കാരണം. സമാജത്തിന്‍റെ വിശാലമായ വേദിയും ഏതു തരത്തിലുള്ള പ്രകാശ ശബ്ദ സംവിധാനങ്ങളും ഒരുക്കാൻ തക്കവണ്ണമുള്ള സൗകര്യങ്ങളും  നാടക കലാകാരന്മാർക്ക് ഏറെ അനുകൂല ഘടകങ്ങളുമാണ് . 

ഈ പ്രവർത്തന വർഷത്തിൽ  39 നാടകങ്ങൾ  രംഗത്തവതരിപ്പിച്ചിരിക്കുന്നത്.എന്നത്  സർവകാല റെക്കോർഡാണ്.ഇതിൽ  രണ്ടു മണിക്കൂർ ദൈർഘ്യമുള്ള  നാടകങ്ങൾ മുതൽ 5 മിനുട്ട് വരെ ദൈർഘ്യമുള്ള ഏകപാത്രനാടകങ്ങൾ വരെ ഉൾപ്പെടുന്നു.ഇതിൽ വനിതാ  സംവിധായകരുമുണ്ട് .കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ബഹ്റൈനിലെ നാടക പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കൃഷ്ണകുമാർ പയ്യന്നൂരാണ് ഇപ്പോൾ സ്‌കൂൾ ഓഫ് ഡ്രാമയുടെ സാരഥി. മികച്ച നടനും, സംവിധായകനുമായ  അദ്ദേഹത്തിന്‍റെ അശ്രാന്തപരിശ്രമത്തോടൊപ്പം തന്നെ നല്ലൊരു നടനും കലാകാരനുമായ കലാവിഭാഗം കൺവീനർ ശ്രീജിത്ത് ഫെറോക്കും  സ്കൂൾ ഓഫ് ഡ്രാമയുടെ അംഗങ്ങളുടെ അശ്രാന്ത പരിശ്രമവുമാണ് ബി കെ എസിന് ഇത്തരമൊരു നേട്ടം കൈവരിക്കാനായത്.പ്രവാസ ലോകത്തെ സമ്മർദ്ദങ്ങൾ നിറഞ്ഞ ജോലിക്കിടയിലും നാടകത്തെ സ്നേഹിച്ചുകൊണ്ട് ഈ കലയെ വിജയത്തിലെത്തിക്കാൻ ആൺ പെൺ വ്യത്യാസമില്ലാതെ പരിശ്രമിക്കുന്ന നിരവധി കലാകാരന്മാരും  ബഹ്‌റൈനിലെ നാടകവേദിയെ വേറിട്ടതാക്കി മാറ്റുന്നു.

∙അഭിനയത്തിനും അണിയറയിലും വീട്ടമ്മമാരുടെ സാന്നിധ്യം 
ബഹ്‌റൈൻ കേരളീയ സമാജത്തിലെ നാടക പ്രവർത്തനങ്ങളെ ഏറ്റവും സജീവമാക്കുന്നതും പിന്തുണയ്ക്കുന്നതും  നിരവധി വീട്ടമ്മമാരാണ്. നാട്ടിൽ ഒരു വേദിയിൽ പോലും മുഖം കാണിച്ചിട്ടില്ലാത്ത പല സ്ത്രീകളും ബഹ്‌റൈൻ വേദികളിൽ ജ്വലിച്ചു നിൽക്കുന്ന കഥാപാത്രങ്ങളായി മാറുന്നുണ്ട്. ബഹ്‌റൈൻ പ്രതിഭ പോലുള്ള കൂട്ടായ്മകളും ബഹ്‌റൈനിലെ നാടകപ്രവർത്തനങ്ങളിൽ വലിയ സംഭാവനകൾ നൽകുന്ന സംഘടനയാണ്. സാംകുട്ടി പട്ടംകരിയെപ്പോലുള്ള നിരവധി പ്രഗത്ഭരുടെ നാടക ക്യാംപുകൾ ബഹ്‌റൈനിൽ പലപ്പോഴും ഒരുക്കുന്നതും നാടകങ്ങളുടെ തട്ടകങ്ങളിൽ നിന്ന് പയറ്റി തെളിഞ്ഞ് ബഹ്‌റൈനിലെത്തിയ വിഷ്ണു നാടക ഗ്രാമം, രംഗകലയിൽ പ്രാവീണ്യം നേടിയ ദിനേശ് മാവൂർ, ചമയത്തിൽ പ്രശസ്തനായ സജീവൻ കണ്ണപുരം,സുരേഷ് അയ്യമ്പിളി,ആൽബർട്ട് തങ്കശേരി,ഹരീഷ് മേനോൻ ,ബേബിക്കുട്ടൻ,ബോണി,തുടങ്ങി നാടക  അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്ന നിരവധി കലാകാരന്മാരുടെ സാന്നിധ്യവും ബഹ്‌റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയെ വേറിട്ടതാക്കി നിർത്തുന്നു.

English Summary:

Bahrain Keraliya Samajam staged 39 plays in one year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com