നവയുഗം സഫിയ അജിത്ത് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിന് ഈ മാസം 22 ന് തുടക്കമാകും
Mail This Article
ദമാം ∙ നവയുഗം സാംസ്‌കാരികവേദി വൈസ് പ്രസിഡന്റും സൗദി അറേബ്യയിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകമായിരുന്ന 2015ൽ അന്തരിച്ച സഫിയ അജിത്തിന്‍റെ സ്മരണാർത്ഥം നവയുഗം സാംസ്ക്കാരികവേദി നടത്തിവരുന്ന സഫിയ അജിത്ത് മെമ്മോറിയൽ (എസ്എഎം) വോളിബോൾ ടൂർണമെന്‍റിന്‍റെ അഞ്ചാം പതിപ്പിന് ഈ മാസം 22ന് ദമാമിൽ തുടക്കമാകും.
നവയുഗം കേന്ദ്ര കായികവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സഫിയ അജിത്ത് മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റ് ഫെബ്രുവരി 22, 23 തീയതികളിലായി ദമ്മാം അൽസുഹൈമി ഫ്ലൈഡ് ലൈറ്റ് (കാസ്ക് ഗ്രൗണ്ട് ) ഗ്രൗണ്ടിൽ അരങ്ങേറും. സൗദി അറേബ്യയിലെ പ്രമുഖ ടീമുകൾ മാറ്റുരക്കുന്ന ടൂർണ്ണമെന്‍റിലെ പ്രാഥമിക മത്സരങ്ങൾ ഫെബ്രുവരി 22 നും, സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ ഫെബ്രുവരി 23 നും ആണ് അരങ്ങേറുക. എല്ലാ പ്രവാസി കായികപ്രേമികളെയും വോളിബോൾ മത്സരങ്ങൾ ആസ്വദിക്കാൻ സ്വാഗതം ചെയ്യുന്നതായി നവയുഗം കായികവേദി കേന്ദ്രകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.