ADVERTISEMENT

റാസൽഖൈമ ∙ 3500 അടി ഉയരമുള്ള പർവതത്തിൽ കുടുങ്ങിയ 8 വിദേശ വിനോദസഞ്ചാരികളെ റാസൽഖൈമ പൊലീസ് രക്ഷപ്പെടുത്തി. പൊലീസിലെ എയർവിങ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.

 റാസൽഖൈമ പൊലീസിൻ്റെ എയർ വിംഗ് വിഭാഗം. Image Credit: Ras Al Khaimah Police
റാസൽഖൈമ പൊലീസിന്‍റെ എയർ വിങ് വിഭാഗം രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. Image Credit: Ras Al Khaimah Police

സഹായ അഭ്യർഥന ലഭിച്ച ഉടൻ വിവിധ വകുപ്പുകളുമായി സഹകരിച്ച് ഹെലികോപ്റ്ററിൽ രക്ഷാപ്രവർത്തക സംഘത്തെ അയയ്ക്കുകയായിരുന്നു. 8 പേരെയും രക്ഷപ്പെടുത്തിയെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും എയർവിങ് ആക്ടിങ് മേധാവി ലഫ്. കേണൽ അബ്ദുല്ല അലി അൽ ഷെഹി പറഞ്ഞു.മലയോര മേഖലകളിലേക്ക് പോകുമ്പോൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാഭീഷണിയാകാവുന്ന ദുർഘട ഭൂപ്രദേശങ്ങളിലേക്കു പോകുന്നത് ഒഴിവാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

English Summary:

UAE: 8 Stranded Tourists Airlifted from Mountain in Ras Al Khaimah.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com