മസ്‌കത്ത് ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു: പരാതികളുമായി നിരവധി പ്രവാസികള്‍
Mail This Article
×
മസ്‌കത്ത് ∙ മസ്‌കത്ത് ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു. എംബസി ഹാളില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് ആരംഭിച്ച ഓപണ്‍ ഹൗസ് വൈകുന്നേരം 4.00 മണി വരെ തുടര്‍ന്നു.
ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗും മറ്റു എംബസി ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. എംബസിയുടെ സഹായം ആവശ്യമായ നിരവധി വിഷയങ്ങള്‍ ഉണര്‍ന്ന വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരായ നിരവധി പ്രവാസികള്‍ ഓപണ്‍ ഹൗസില്‍ പങ്കെടുത്തു. സാമൂഹിക പ്രവര്‍ത്തകരും സന്നിഹിതരായിരിന്നു. ഓപ്പണ്‍ ഹൗസില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ടെലികോണ്‍ഫറന്‍സ് വഴിയും പരാതികള്‍ ബോധിപ്പിക്കുന്നതിനും സഹായങ്ങള്‍ തേടുന്നതിനും അവസരം ഒരുക്കിയിരുന്നു.
English Summary:
Open House Held at Indian Embassy in Muscat.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.