ADVERTISEMENT

അബുദാബി ∙ യുഎഇയിലെ സ്വകാര്യമേഖല കമ്പനികളിലെ തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ച് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ബോധവൽക്കരണ ശിൽപശാല നടത്തി. അറബിക്, ഇംഗ്ലിഷ് ഭാഷകളിലായിരുന്നു ശിൽപശാല. നിയമവശങ്ങളും നടപടിക്രമങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകത പരിപാടിയിൽ വിശദമാക്കി.

അരലക്ഷം ദിർഹത്തിൽ കുറഞ്ഞ തുകയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പ്രാദേശികതലത്തിൽ തന്നെ പരിഹരിക്കും. 50,000 ദിർഹത്തിനു മുകളിലുള്ള, രമ്യമായി പരിഹരിക്കാൻ സാധിക്കാത്ത തൊഴിൽതർക്ക കേസുകൾ കോടതിയിലേക്കു മാറ്റും. ആഗോളതലത്തിൽ യുഎഇയുടെ മത്സരശേഷി വർധിപ്പിക്കുന്നതിനും തൊഴിൽ തർക്കങ്ങൾ കുറയ്‌ക്കുന്നതിനും പരിഹാര നടപടികൾ വേഗത്തിലാക്കുന്നതിനും വേണ്ടിയാണിത്.

English Summary:

Raised Awareness on Resolving Labor Disputes in Private Sector Companies in the UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com