കെട്ടിട നിർമാണ സാമഗ്രികളുടെ വില വർധന അംഗീകരിക്കാനാകില്ലെന്ന് യുഎഇ സർക്കാർ
Mail This Article
അബുദാബി ∙ യുഎഇയിൽ കെട്ടിട നിർമാണ സാമഗ്രികളുടെ വില വർധന അംഗീകരിക്കാനാകില്ലെന്ന് സാമ്പത്തിക മന്ത്രാലയം. പഴയ വില പുനഃസ്ഥാപിക്കാനും ആവശ്യപ്പെട്ടു. വില വർധന തടയാൻ നിർണായക നടപടികൾ കൈക്കൊള്ളുമെന്നും മുന്നറിയിപ്പ് നൽകി. പ്രാദേശിക വിപണിയിൽ ഈ മാസാദ്യം നിർമാണ സാമഗ്രികളുടെ കുതിച്ചുയർന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ ഇടപെടൽ. യുഎഇയിൽ ന്യായ വില നിലനിർത്താൻ അടിയന്തര നടപടി കൈക്കൊള്ളുമെന്നും പറഞ്ഞു.
മുൻകൂർ അനുമതിയില്ലാതെ നിർമാണ സാമഗ്രികളുടെ വില വർധിപ്പിക്കുന്ന കമ്പനിക്ക് പിഴ ചുമത്തുമെന്നും മുന്നറിയിപ്പു നൽകി. കുത്തക സമ്പ്രദായങ്ങൾ തടയുക, വ്യവസായ പങ്കാളികളുമായി സഹകരിച്ച് ഉപഭോക്തൃ സൗഹൃദ വിപണി ഉറപ്പാക്കുക, ന്യായമായ മത്സരം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യമെന്നും മന്ത്രാലയം വ്യക്തമാക്കി.
∙ പരാതിപ്പെടാം
നിർമാണ സാമഗ്രികളുടെ വില വർധന ശ്രദ്ധയിൽപെട്ടാൽ 800 1222 എന്ന നമ്പറിലോ info@economy.ae എന്ന ഇമെയിലിലോ അറിയിക്കണം.