ADVERTISEMENT

കുവൈത്ത് സിറ്റി ∙ ബയോമെട്രിക് സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി, രാജ്യത്തെ എല്ലാ പൗരന്മാരും പ്രവാസികളും മാർച്ച് ഒന്നു മുതൽ മൂന്നു മാസത്തിനുള്ളിൽ വിരലടയാളം നൽകണമെന്ന് ആഭ്യന്തര മന്ത്രാലയം. ഈ കാലാവധിക്കുള്ളിൽ വിരലടയാളം നൽകിയില്ലെങ്കിൽ ആ വിഭാഗത്തിൽ വരുന്നവരുടെ എല്ലാ ഇടപാടുകളും താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകി.

അതിർത്തി ചെക്ക് പോയിന്റുകളിലും കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലും രാജ്യത്തെ വിവിധ മേഖലകളിലെ കേന്ദ്രങ്ങളിലും വിരലടയാളം നൽകാനുള്ള സൗകര്യം ഏർപ്പെടുത്തിയെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു.  

ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ്, ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റ്, അൽ-അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ്, മുബാറക് അൽ-കബീർ സെക്യൂരിറ്റി ഡയറക്ടറേറ്റ്, അൽ-ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റ് (പൗരന്മാർക്കും ജിസിസി പൗരന്മാർക്കും) എന്നിവയുൾപ്പെടെയുള്ള കേന്ദ്രങ്ങളിലും വ്യക്തികൾക്ക് വിരലടയാളം നൽകാം. കൂടാതെ അലി സബാഹ് അൽ-സേലം, ജഹ്‌റ മേഖലയിലെ  വ്യക്തിഗത ഐഡന്റിഫിക്കേഷൻ ഡിപ്പാർട്ട്‌മെന്റ്  (പ്രവാസികൾക്ക്) എന്നിവിടങ്ങളിലും വാണിജ്യ സമുച്ചയങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള കൗണ്ടറുകളിലും വിവിധ മാളുകളിലും മന്ത്രാലയ കോംപ്ലക്‌സുകളിലും ഈ സേവനം ലഭ്യമാണ്.

English Summary:

Mandatory Biometric Fingerprinting Announced for Citizens and Residents in Kuwait.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com