ADVERTISEMENT

ദുബായ്/ തിരുവനന്തപുരം ∙ പ്രവാസിയായ നൃത്തധ്യാപിക കലാമണ്ഡലം ജിഷ സുമേഷ് നടത്തിവരുന്ന ലാസ്യകല എന്ന നൃത്ത സംഘത്തിലെ ഇരുപതോളം ശിഷ്യർ ഗൾഫിൽ നിന്നും ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ നൃത്താഞ്‌ജലി അർപ്പിക്കാനായി എത്തി. രണ്ടു സ്കൂൾ വിദ്യാർഥിനികളും 18 മുതിര്‍ന്നവരുമാണ് സംഘത്തിലുണ്ടായിരുന്നത് . കേരളത്തിന്റെ തനത് കലയായ മോഹിനിയാട്ടത്തിന് മുൻ‌തൂക്കം കൊടുത്തു സംഘം അവതരിപ്പിച്ച 'മാക്കവും മക്കളും' എന്ന നൃത്ത ശിൽപം വളരെയേറെ ശ്രദ്ധ ആകർഷിച്ചു. 

കലാമണ്ഡലം ജിഷ സുമേഷും സംഘവും.
കലാമണ്ഡലം ജിഷ സുമേഷും സംഘവും.

മോഹിനിയാട്ടത്തിനൊപ്പം വടക്കൻ കേരളത്തിലെ ക്ഷേത്ര കലയായ തോറ്റവും സമന്വയിപ്പിച്ച് കലാമണ്ഡലം ജിഷ ചിട്ടപ്പെടുത്തിയതാണ് ഈ നൃത്ത ശിൽപം. നാളെ പത്മനാഭസ്വാമി ക്ഷേത്രത്തിലും ഈ സംഘം നൃത്താഞ്‌ജലി അവതരിപ്പിക്കും.

English Summary:

Dance performance of Kalamandalam Jisha Sumesh and team at Attukal Devi temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com