അജ്മാനിൽ പെർഫ്യൂം – കെമിക്കൽ ഫാക്ടറിയിൽ അഗ്നിബാധ; നിരവധി പേർക്ക് പരുക്ക്
Mail This Article
×
അജ്മാൻ ∙ അജ്മാനിലെ പെർഫ്യൂം – കെമിക്കൽ ഫാക്ടറിയിലുണ്ടായ അഗ്നിബാധയിൽ പരുക്കേറ്റ 9 പാക്കിസ്ഥാൻ പൗരന്മാരെ ആശുപത്രിയിലേക്കു മാറ്റി. ഗുരുതര പരുക്കേറ്റ 2 പേരെ അബുദാബി ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചു. സാരമായി പരുക്കേറ്റ 2 പേർ അജ്മാനിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവരെ ഷാർജയിലെ സായിദ്, കുവൈത്ത്, അൽഖാസിമി ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിന്ധ്, പഞ്ചാബ് പ്രവിശ്യകളിൽനിന്ന് ഉള്ളവരാണിവർ. ഇന്നലെ പുലർച്ചെയായിരുന്നു അഗ്നിബാധ.
English Summary:
Nine Pakistanis injured in Perfume factory fire in Ajman, UAE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.