ഖിസൈസ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍ 'അഹ്ലൻ റമദാന്‍ 24' സംഘടിപ്പിച്ചു
Mail This Article
×
ദുബായ് ∙ നിര്‍മലമായ മനസ്സും നിഷ്കളങ്കമായ പ്രവര്‍ത്തനങ്ങളുമായി ജീവിതം ക്രമീകരിക്കലാണ് വ്രതാനുഷ്ഠാനത്തിന്‍റെ പ്രധാന ലക്ഷ്യമെന്നും മരണമെന്ന യാഥാർഥ്യം ഉള്‍ക്കൊണ്ടുകൊണ്ട് സകല സാമൂഹിക തിന്മകളില്‍നിന്നും അകലം പാലിച്ച് പാപമുക്തനാവുമ്പോഴാണ് വിശ്വാസി വിജയിക്കുന്നതെന്നും പ്രഭാഷകന്‍ അന്‍സാര്‍ നന്മണ്ട പറഞ്ഞു. ഖിസൈസ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍ സംഘടിപ്പിച്ച 'അഹ് ലന്‍ റമദാന്‍ 24' പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് ഹുസൈന്‍ കക്കാട് അധ്യക്ഷത വഹിച്ചു. യുഎഇ ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍ പ്രസിഡന്‍റ് എ.പി. അബ്ദുസ്സമദ് ഉപഹാരം സമ്മാനിച്ചു. അക്ബര്‍ഷാ വൈക്കം, ദില്‍ഷാദ് ബഷീര്‍ എന്നിവർ പ്രസംഗിച്ചു. ശിഹാബ് ഉസ്മാന്‍ പാനൂര്‍ പരിപാടി നിയന്ത്രിച്ചു.
English Summary:
Khizais Indian Islahi Center organized Ahlan Ramadan 24
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.