ADVERTISEMENT

റി​യാ​ദ് ∙ ഇസ്രയേൽ – പലസ്തീൻ സംഘർഷത്തെ തുടർന്ന് പ​ലാ​യ​നം ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ത​രാ​യ ല​ക്ഷ​ക്ക​ണ​ക്കി​ന് സാ​ധാ​ര​ണ​ജ​ന​ങ്ങ​ളു​ടെ അ​വ​സാ​ന​ത്തെ അ​ഭ​യ​കേ​ന്ദ്ര​മാ​ണ് റ​ഫ​യെ​ന്ന് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. സു​ര​ക്ഷി​ത സ്ഥാ​ന​മെ​ന്ന ​പേ​രി​ൽ ജ​ന​ങ്ങൾ റ​ഫ​യി​ൽ ഇസ്രയേൽ ക​ര​യു​ദ്ധം ന​ട​ത്തു​ന്ന​ത് സ്ഥി​തി​ഗ​തി​ക​ൾ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി ജ​നീ​വ​യി​ലെ ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ ആ​സ്ഥാ​ന​ത്ത് യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ലി​​ന്‍റെ 55–ാമ​ത് സെ​ഷ​നി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഗാസയു​ടെ തെ​ക്കു​ഭാ​ഗ​ത്തു​ള്ള റ​ഫ​യി​ൽ ഇസ്രയേൽ ന​ട​ത്തു​ന്ന ഏ​തൊ​രു ആ​ക്ര​മ​ണ​വും വി​നാ​ശ​ക​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്ന​താ​വും. യു​ദ്ധ​ത്തി​ൽ ത​ക​ർ​ന്ന ഗാസ മു​ന​മ്പി​ലെ പ്ര​തി​സ​ന്ധി​യു​ടെ കാ​ര്യ​ത്തി​ൽ ചി​ല ​രാ​ജ്യ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന ഇ​ര​ട്ട​ത്താ​പ്പി​നെ അ​ദ്ദേ​ഹം ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. രാജ്യാന്തര മാ​നു​ഷി​ക നി​യ​മ​ങ്ങ​ളു​ടെ ബോ​ധ​പൂ​ർ​വ​മാ​യ ലം​ഘ​ന​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും മാ​നു​ഷി​ക ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന അ​വ​സ്ഥ ഉ​ണ്ടാ​ക്കു​ന്ന​തി​ൽ നി​ന്ന് ഇസ്രയേ​ലി​നെ ത​ട​യാ​ൻ ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ സു​ര​ക്ഷാ​ കൗ​ൺ​സി​ൽ ഉ​ട​ൻ യോ​ഗം ചേ​രേ​ണ്ട​തു​ണ്ടെ​ന്നും മ​ന്ത്രി കൂട്ടിച്ചേർത്തു. 

English Summary:

Saudi Foreign Minister Warns of ‘Catastrophic Consequences’ if Israel Attacks Rafah, Slams International ‘Double Standards’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com