ADVERTISEMENT

ഷാർജ ∙ ഷാർജ മുനിസിപ്പാലിറ്റി പുതിയ തരം പബ്ലിക് പാർക്കിങ് പെർമിറ്റ് ലോഞ്ച് പ്രഖ്യാപിച്ചു. ഒരു മാസത്തേക്ക് വ്യക്തിഗതമായി വരിക്കാനാകാനുള്ളതാണ് പുതിയ പെർമിറ്റ്. തിരഞ്ഞെടുക്കുന്ന രണ്ട് പ്രത്യേക സോണുകളിലാണ് ഈ പെര്‍മിറ്റ് അനുവദനീയമാകുക. 166 ദിർഹമാണ് പെർമിറ്റ് ഫീസ്. മാസാടിസ്ഥാനത്തിൽ പുതുക്കാവുന്നതാണ്. ഇപ്പോൾ 10, 20, അല്ലെങ്കിൽ 30 ദിവസത്തേക്കുള്ള വ്യക്തിഗത സബ്‌സ്‌ക്രിപ്‌ഷനും നഗരത്തിലുടനീളമുള്ള 70,000 പാർക്കിങ് സ്ഥലങ്ങളിലേക്ക് പ്രവേശനം നൽകുന്ന മൂന്ന്, ആറ് അല്ലെങ്കിൽ 12 മാസത്തേയ്ക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകളും തിരഞ്ഞെടുക്കാം. ഷാർജ സിറ്റിയിലെ പാർക്കിങ് ഫീസിനുള്ള മറ്റ് പേയ്‌മെന്‍റ് രീതികളിലൊന്നാണ് പുതിയ പെർമിറ്റ്.

ഇത്തരത്തിലുള്ള സബ്‌സ്‌ക്രിപ്‌ഷന്‍റെ സമാരംഭം അതിന്‍റെ സേവനങ്ങൾ അനായാസം നൽകാനുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമവുമായി യോജിപ്പിക്കുന്നുവെന്ന് പബ്ലിക് പാർക്കിങ് മാനേജ്‌മെന്‍റ് ഡയറക്ടർ ഹമദ് അൽ ഖായിദി പറഞ്ഞു. സ്വന്തമായി തിരഞ്ഞെടുത്ത രണ്ട് മേഖലകൾക്കായി പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ നേടാൻ ആഗ്രഹിക്കുന്ന നിരവധി ഉപയോക്താക്കളിൽ നിന്നുള്ള ആവശ്യം കണക്കിലെടുത്താണ് ഈ സംരംഭമെന്നും അദ്ദേഹം പറഞ്ഞു. ഈ സബ്‌സ്‌ക്രിപ്‌ഷനുകൾ നിർദ്ദിഷ്‌ട പ്രദേശങ്ങൾക്കോ നഗരത്തിലെ എല്ലാ പ്രദേശങ്ങൾക്കോ ലഭ്യമാണ്.

ഫീസിളവ് ആർക്കൊക്കെ?
വിരമിച്ച പൗരന്മാർ, മുതിർന്ന പൗരന്മാർ, ഫീസ് അധിഷ്‌ഠിത പ്രദേശങ്ങളിൽ താമസിക്കുന്ന പൗരന്മാർ, യൂണിവേഴ്‌സിറ്റി വിദ്യാർഥികൾ, ഷാർജ സിറ്റിയിലെ സർക്കാർ ജീവനക്കാർ, ഗുണഭോക്താക്കൾ തുടങ്ങിയ ചില വിഭാഗങ്ങൾക്ക് 20 ശതമാനം കിഴിവ് ഉൾപ്പെടെയുള്ള അസാധാരണമായ സബ്‌സ്‌ക്രിപ്‌ഷനുകൾ മുനിസിപ്പാലിറ്റി വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അൽ ഖാഇദി പറഞ്ഞു. സാമൂഹിക സേവന വകുപ്പ്, കമ്മ്യൂണിറ്റി ഡെവലപ്‌മെന്‍റ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ ഗുണഭോക്താക്കൾ, 'ഹോമത് അൽ വതൻ', 'വാഫർ' കാർഡ് ഉടമകൾ. ഉപയോക്തൃ സേവന കേന്ദ്രങ്ങൾ വഴി മാത്രമേ ഇത്തരം വരിക്കാരാകുന്നതിന്അപേക്ഷിക്കാൻ കഴിയൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

English Summary:

Sharjah Municipality has Announced the Launch of a New Type of Public Parking Permit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com