പ്രവാചക പള്ളിയിൽ തിരക്ക്; സന്ദർശകർ 60 ലക്ഷം കടന്നു
Mail This Article
×
മദീന ∙ റമസാൻ വിളിപ്പാടകലെ എത്തിയതോടെ മദീനയിലെ പ്രവാചക പള്ളിയിലേക്കു ഭക്തജനപ്രവാഹം. ഒരാഴ്‌ചയ്‌ക്കിടെ 60 ലക്ഷത്തിലേറെ പേരാണ് മസ്ജിദുന്നബവി സന്ദർശിച്ചത്. ഇതിൽ 16,506 ഭിന്നശേഷിക്കാരും ഉൾപ്പെടും. ഇവർക്ക് വീൽചെയർ ഉൾപ്പെടെ പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിരുന്നു. പ്രവാചകന്റെ കബറിടം സന്ദർശിച്ചത് ആറര ലക്ഷത്തോളം പേർ. കൂടാതെ 2.98 ലക്ഷം വിശ്വാസികൾ റൗദാശരീഫിൽ (പ്രവാചകന്റെ ഖബറിടം സ്ഥിതിചെയ്യുന്ന സ്ഥലം) പ്രാർഥന നടത്തുകയും ചെയ്തു. തിരക്ക് വർധിച്ചതോടെ നിയന്ത്രിക്കാനായി പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക പ്രാർഥനാ സമയങ്ങൾ നിശ്ചയിച്ചു.
English Summary:
60 lakhs people perform prayers at Prophet's Mosque in a week
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.