ADVERTISEMENT

കുവൈത്ത് സിറ്റി  ∙ ‘എക്സ്പ്ലോർ, എക്സ്പീരിയൻസ് ആൻഡ് എൻജോയ് ഇൻക്രെഡിബിൾ ഇന്ത്യ’ എന്ന പേരിൽ കുവൈത്തിലെ ഏറ്റവും വലിയ മാൾ ആയ അവന്യൂസിൽ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ  രണ്ട് ദിവസത്തെ ടൂറിസം പ്രമോഷൻ പരിപാടി സംഘടിപ്പിച്ചു. ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈകയും  കുവൈത്ത്  ടൂറിസം ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ്  അണ്ടർ സെക്രട്ടറി ഒസാമ അൽ മെഖ്യാലും ചേർന്ന്  ഉദ്ഘാടനം നിർവഹിച്ചു. ഷെയ്ഖ ഹലാഹ് ബദർ അൽ സബാഹ് ഉൾപ്പെടെയുള്ള കുവൈത്തിലെ പ്രമുഖരും മാധ്യമങ്ങളും ടൂറിസം സ്റ്റാളുകൾ സന്ദർശിച്ചു.

embassy-of-india-in-kuwait-organises-explore-incredible-india-to-promote-tourism
ഇന്ത്യൻ എംബസി കുവൈത്തിൽ സംഘടിപ്പിച്ച ടൂറിസം പ്രമോഷൻ പരിപാടിയിൽ നിന്ന്.

ഇന്ത്യൻ ടൂറിസത്തിൻ്റെ വൈവിധ്യമാർന്ന മേഖലകൾ പരിചയപ്പെടുത്തി. വിവധ ടൂറിസ്റ്റ് കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമാക്കിയിരുന്നു. ആഡംബര തീവണ്ടികൾ ആയി  അറിയപ്പെടുന്ന പാലസ് ഓൺ വീൽസ്, മഹാരാജ എക്സ്പ്രസ്, ഗോൾഡൻ ചാരിയറ്റ്, ഡെക്കാൻ ഒഡീസി ട്രെയിനുകൾ എന്നിവ ഉൾക്കൊള്ളുന്ന ടൂറിസം പാതകളും  പ്രദർശിപ്പിച്ചു. കേരളത്തിലെ വെൽനസ് ടൂറിസത്തെ കുറിച്ചുള്ള പ്രദർശനം  ധാരാളം സന്ദർശകരെ ആകർഷിച്ചു. വൈൽഡ് ലൈഫ്  വിനോദസഞ്ചാരത്തിൻ്റെയും സാഹസിക കായിക വിനോദങ്ങളുടെയും പ്രമേയങ്ങൾ യുവാക്കളുടെ ശ്രദ്ധ ആകർഷിച്ചു. ഇന്ത്യയിലെ വിവിധ വിനോദസഞ്ചാര മേഖലകളെക്കുറിച്ചുള്ള ടൂറിസം ലഘുലേഖകളും വിതരണം ചെയ്തു.

embassy-of-india-in-kuwait-organises-explore-incredible-india-to-promote-tourism
‘എക്സ്പ്ലോർ, എക്സ്പീരിയൻസ് ആൻഡ് എൻജോയ് ഇൻക്രെഡിബിൾ ഇന്ത്യ’ എന്ന പരിപാടിയിൽ നിന്ന്.

കുവൈത്തിൽ നിന്നുള്ള പ്രമുഖ ടൂർ, ട്രാവൽ ഏജൻസികളുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത് . വിവിധ ഇന്ത്യൻ കലാരൂപങ്ങളും നൃത്തരൂപങ്ങളും ചടങ്ങിൽ പ്രദർശിപ്പിച്ചു.  കുവൈത്തിലെ വിനോദ സഞ്ചാരികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിനായി നടത്തി വരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

English Summary:

Embassy of India in Kuwait organises 'Explore Incredible India' to Promote Tourism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com