യാമ്പുവിലെ പുഷ്‌പോത്സവത്തിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക് തുടരുന്നു
Mail This Article
യാമ്പു ∙ യാമ്പുവിലെ പുഷ്‌പോത്സവത്തിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക് തുടരുന്നു. ഇന്ന് വെള്ളിയാഴ്ച അവധി ദിനമായതിനാൽ മലയാളികൾ അടക്കമുള്ളവരുടെ പങ്കാളിത്തം കൂടുതലാണ്. സൗദിയിലെ ഏറ്റവും വലിയ പുഷ്പ മേളയാണ് യാമ്പുവില്‍ നടക്കുന്നത്.
മേള അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് സന്ദര്‍ശകരുടെ വന്‍ തിരക്ക് അനുഭവപ്പെടുന്നത്. ചൊവ്വാഴ്ച മദീന മേഖലയുടെ ഡെപ്യൂട്ടി അമീര്‍ സൗദ് ബിന്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരൻ പുഷ്പമേള സന്ദര്‍ശിച്ചു.
.13 ദശലക്ഷത്തിലധികം പൂക്കള്‍ കൊണ്ട് തീര്‍ത്ത യാമ്പു പുഷ്‌പോത്സവത്തില്‍ പുഷ്പ പ്രദര്‍ശനത്തിനു പുറമെ സസ്യജാലങ്ങളുടെ വളര്‍ച്ച, ഹരിത ഏരിയയുടെ വികസനം, അവയുടെ പരിപാലനരീതി, ജലസേചന സംവിധാനങ്ങള്‍ തുടങ്ങിയവ വിശദീകരിക്കുന്ന പവലിയനുകളും ഉള്‍പ്പെടുത്തിട്ടുണ്ട്. സാധാരണ ദിവസങ്ങളില്‍ രാത്രി 11 വരെയും അവധി ദിവസങ്ങളില്‍ രാത്രി ഒരു മണിവരെയുമാണ് സന്ദര്‍ശനസമയം.
മാര്‍ച്ച് 9 ന് അവസാനിക്കുന്ന യാമ്പു പുഷ്‌പോത്സവത്തില്‍ അവസാന ദിവസങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. യാമ്പുവിലെ വിവിധ ഏരിയകളില്‍ നിന്നും പുഷ്‌പോത്സവ നഗരിയിലേയ്ക്ക് സൗജന്യ ബസ് സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.