ADVERTISEMENT

ദുബായ് ∙ ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ്‌ ദുബായ് ഔട്‌ലെറ്റ് മാളിൽ പ്രവർത്തനമാരംഭിച്ചു.  യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗക്‌ അൽ മാരി ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം  നിർവഹിച്ചു. ദുബായ് -അൽ ഐൻ പാതയ്ക്കരികിൽ ഔട്‌ലെറ്റ് മാളിന്റെ പുതിയ എക്സറ്റൻഷനിലാണ് അത്യാധുനിക സൗകര്യങ്ങളോടെ, പുതിയ ഷോപ്പിങ് അനുഭവം സമ്മാനിക്കുന്ന ഹൈപ്പർമാർക്കറ്റ്.  ദുബായ് ഔട്‌ലെറ്റ് മാൾ ചെയർമാൻ നാസർ ഖംസ്‌ അൽ യമ്മാഹി, ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.

lulu-hypermarket-opened-at-dubai-outlet-mall1

97,000 ചതുരശ്രയടി വിസ്തൃതിയുള്ള ഹൈപ്പർമാർക്കറ്റിൽ നിത്യോപയോഗ സാധനങ്ങൾ, ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസ് വിഭാഗമായ ലുലു കണക്ട്, പച്ചക്കറി, പഴ വർഗങ്ങൾ, ലുലു കിച്ചൻ എന്നീ വിഭാഗങ്ങൾ ഉണ്ട്. ദുബായിലെ പ്രമുഖ ഷോപ്പിങ് കേന്ദ്രമായ ഔട്ലെറ്റ് മാളിൽ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനം തുടങ്ങുന്നതിൽ അഭിമാനമുണ്ടെന്ന് എം. എ യൂസഫലി പറഞ്ഞു. മുന്നൂറ് ഹൈപ്പർമാർകറ്റുകൾ എന്ന ലക്ഷ്യത്തിലേയ്ക്ക് ലുലു അതിവേഗം മുന്നേറുകയാണ്. കേരളത്തിൽ ഉൾപ്പടെ ലുലുവിന്റെ സാന്നിധ്യം കൂടുതൽ വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. കർഷകർക്ക് കൂടി ഗുണം കിട്ടുന്ന രീതിയിലാണ് ഭക്ഷ്യ സംസ്കരണ കേന്ദ്രം ഉൾപ്പടെയുള്ള മേഖലകളിൽ ലുലു സജീവമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. 

റമസാനോടനുബന്ധിച്ച് ലുലു റമസാൻ കിറ്റും അവതരിപ്പിച്ചു. എല്ലാ ലുലു സ്റ്റോറുകളിലും റമസാൻ കിറ്റുകൾ ലഭിക്കും. 12 ഉൽപന്നങ്ങൾ അടങ്ങിയ കിറ്റിന് 85 ദിർഹവും 20 ഉൽപ്പന്നങ്ങൾ അടങ്ങിയ കിറ്റിന് 120 ദിർഹവുമാണ് വില. ലുലു ഗ്രൂപ്പ് സി ഇ ഒ സൈഫി രൂപാവാല, എക്സിക്യുട്ടിവ്‌ ഡയറക്ടർ എം. എ അഷ്‌റഫ് അലി, ലുലു ഗ്രൂപ്പ് ഡയറക്ടർ എം .എ സലിം എന്നിവരും സംബന്ധിച്ചു. ലോകത്തിന്റെ വിവിധ ആഡംബര ബ്രാൻഡുകൾ ആകർഷകമായ വിലയ്ക്കും മികച്ച വിലക്കിഴിവോടെയും ലഭ്യമാകുന്ന ദുബായിലെ പ്രമുഖ ഷോപ്പിങ് കേന്ദ്രമാണ് ദുബായ്‌ ഔട്ട്‌ ലെറ്റ് മാൾ. 600ലേറെ  ബ്രാൻഡുകളുള്ള മാളിൽ ആറായിരത്തിലധികം വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യവ്യമുണ്ട്.

English Summary:

Lulu Hypermarket opened at Dubai Outlet Mall

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com