ADVERTISEMENT

അബുദാബി ∙ ഫെഡറൽ അതോറിറ്റിയിലെ ജീവനക്കാർക്കായി (സർക്കാർ ജീവനക്കാർ) റമസാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം ക്രമീകരിച്ചുകൊണ്ട് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്സസ് (എഫ്എഎച്ച്ആർ) സർക്കുലർ പുറപ്പെടുവിച്ചു.  മന്ത്രാലയങ്ങളുടെയും ഫെഡറൽ അധികാരികളുടെയും ഔദ്യോഗിക പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ച 9 മുതൽ 12 വരെയും ആയിരിക്കും. 

മന്ത്രാലയങ്ങൾക്കും ഫെഡറൽ അധികാരികൾക്കും റമസാനിൽ അവരുടെ നിർദ്ദിഷ്ട ആവശ്യകതകൾക്ക് അനുസൃതമായും പ്രതിദിനം അംഗീകരിച്ച പ്രവൃത്തി സമയത്തിന്‍റെ പരിധിക്കുള്ളിലും ഫ്ലെക്സിബിൾ വർക്കിങ് അല്ലെങ്കിൽ റിമോട്ട് വർക്ക് ഷെഡ്യൂളുകൾ നടപ്പിലാക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു.  ഫെഡറൽ ഗവൺമെന്‍റ് വകുപ്പുകൾ അംഗീകൃത ചട്ടങ്ങൾ അനുസരിച്ച് റമസാനിൽ വെള്ളിയാഴ്ചകളിൽ പരമാവധി 70 ശതമാനം ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുമെന്നും അഭിപ്രായപ്പെട്ടു.

English Summary:

A Circular has Been Issued Regulating the Official Working Hours During the Month of Ramadan for the Employees of the Federal Authority

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com