ADVERTISEMENT

ദുബായ് ∙ പ്രവാസികൾ ഒത്തുകൂടാൻ, പ്രത്യേകിച്ച് കുടുംബസംഗമങ്ങൾക്ക് തിര‍ഞ്ഞെടുക്കുന്ന ദുബായിലെ ഏറ്റവും വലിയ പാർക്കാണ് മുഷ്​രിഫ് നാഷനൽ പാർക്ക്. കുട്ടികൾക്ക് ഓടിച്ചാടി കളിക്കാനും മറ്റും വിശാലമായ സൗകര്യങ്ങളുള്ള ഈ പാർക്കിൽ ഓരോ വാരാന്ത്യത്തിലും എത്തുന്നത് മലയാളികളടക്കമുള്ള നൂറുകണക്കിന് കുടുംബങ്ങൾ. 81 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള പാർക്കിൽ കഴിഞ്ഞ ദിവസം യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദർശനം നടത്തി. 

dubai-ruler-sheikh-mohammed-takes-a-stroll-at-mushrif-park
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് മുഷ്​രിഫ് പാർക്കിൽ സന്ദർശനം നടത്തിയപ്പോൾ.

∙ പാർക്കിന്‍റെ സവിശേഷതകൾ
1,300 ഏക്കർ സ്ഥലത്ത് നഗരത്തിന്‍റെ കിഴക്കൻ ഭാഗത്ത്, ദുബായുടെ പരമ്പരാഗത കേന്ദ്രത്തിൽ നിന്ന് ഏകദേശം 16 കിലോമീറ്റർ അകലെ അൽ ഖവാനീജിന്‍റെ പ്രാന്തപ്രദേശത്തിനടുത്തായി സ്ഥിതി ചെയ്യുന്ന കുടുംബങ്ങൾക്ക് വേണ്ടിയുള്ള പാർക്കാണിത്. 1980കളുടെ തുടക്കത്തിൽ ദുബായ് മുനിസിപ്പാലിറ്റി സ്ഥാപിച്ച പാർക്ക് 1989-ൽ വിപുലമായ വിപുലീകരണത്തിനും നവീകരണത്തിനും വിധേയമായി. 

dubai-ruler-sheikh-mohammed-takes-a-stroll-at-mushrif-park
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് മുഷ്​രിഫ് പാർക്കിൽ സന്ദർശനം നടത്തിയപ്പോൾ.

എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് വേണ്ടിയുള്ള വൈവിധ്യമാർന്ന സൗകര്യങ്ങൾ കാരണമാണ് മുഷ്‌രിഫ് പാർക്ക് കുടുംബങ്ങൾക്കും സുഹൃത്തുക്കളുടെ ഗ്രൂപ്പുകൾക്കും പ്രിയങ്കരമായ സ്ഥലമായത്. പതിറ്റാണ്ടുകളായി ഈ പാർക്ക് നിലനിൽക്കുന്നതിനാൽ മൃഗസ്നേഹികളും സാഹസികത ഇഷ്ടപ്പെടുന്നവരുമായ എല്ലാ സന്ദർശകർക്കും സമയം ചെലവഴിക്കാൻ കഴിയുന്ന തരത്തിൽ ഇത് കാലക്രമേണ വികസിച്ചു.  യുഎഇയുടെ സ്വന്തം ഗാഫ് മരങ്ങൾ പാർക്കിന്‍റെ സൗന്ദര്യമാണ്. മരങ്ങൾക്ക് പോറലൊന്നുമേൽപ്പിക്കാതെ വേണം സന്ദർശകർ പാർക്ക് ഉപയോഗിക്കാൻ. സന്ദർശകർക്ക് നിയുക്ത പാതകളിൽ നടക്കാൻ മാത്രമേ അനുവാദമുള്ളൂ.

dubai-ruler-sheikh-mohammed-takes-a-stroll-at-mushrif-park
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് മുഷ്​രിഫ് പാർക്കിൽ സന്ദർശനം നടത്തിയപ്പോൾ.

∙ കളിക്കാനും ബാർബി ക്യൂവിനും സൗകര്യം
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായുള്ള വീടുകളുടെ 13 മാതൃകകൾ ഇവിടെ പ്രദർശിപ്പിക്കുന്നു. ഇതിന് പുറമേ, സൈക്ലിങ്–വോക്കിങ് ട്രാക്കുകൾ, നീന്തൽക്കുളം, ഇലക്ട്രോണിക് വിനോദ ഗെയിമുകൾ, ഫുട്ബോൾ മൈതാനങ്ങളടക്കമുള്ള കളിസ്ഥലങ്ങൾ, തിയേറ്റർ പ്രദർശനങ്ങൾ, ഉല്ലാസയാത്രകൾ, ബാർബിക്യൂ പാചകം, കാന്‍റീനുകൾ, റസ്റ്ററന്‍ററുകൾ എന്നിവയുൾപ്പെടെ വിവിധ സൗകര്യങ്ങൾ ലഭ്യമാണ്. അവഞ്ചുറ എന്ന സാഹസിക പാർക്കാണ് മറ്റൊരു പ്രത്യേകത. പക്ഷിനിരീക്ഷണത്തിനും സംവിധാനമുണ്ട്. അൽ തുറയ അസ്ട്രോണമി സെന്‍റർ, കുതിര സവാരിക്കുള്ള ഇക്വസ്ട്രിയൻ ക്ലബ്, ട്രെയിൻ റൈഡ് തുടങ്ങിയവയും ആസ്വദിക്കാം. മുഷ്‌രിഫ് പാർക്കിനുള്ളിൽ നടപ്പിലാക്കാൻ പുതിയ നൂതന ആശയങ്ങൾ ദുബായ് പബ്ലിക് പാർക്സ് അധികൃതർ ആസൂത്രണം ചെയ്യുന്നു. 

dubai-ruler-sheikh-mohammed-takes-a-stroll-at-mushrif-park
ഹൈക്കിങ് ട്രെയിൽ Image Credit:DM

∙ പ്രവേശനസമയം; ഫീസ് അറിയാം
ഒരാൾക്ക് 3 ദിർഹവും കാറിന് 10 ദിർഹവുമാണ് മുഷ്‌രിഫ് പാർക്കിലേക്കുള്ള പ്രവേശന ഫീസ്. നീന്തൽക്കുളം ഉപയോഗിക്കുന്നതിന് 10 ദിർഹം നൽകണം. 100 സെന്‍റിമീറ്ററിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി പ്രവേശിക്കാം. പാർക്ക് ദിവസവും രാവിലെ 8 മുതൽ രാത്രി 11 വരെ  തുറന്നിരിക്കും.

dubai-ruler-sheikh-mohammed-takes-a-stroll-at-mushrif-park
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് മുഷ്​രിഫ് പാർക്കിൽ സന്ദർശനം നടത്തിയപ്പോൾ.

ദുബായിലെ മറ്റു പ്രധാന പബ്ലിക് പാർക്കുകൾ ഏതൊക്കെയെന്ന് നോക്കാം:
∙ അൽ ബർഷ 2ൽ സ്ഥിതി ചെയ്യുന്ന അൽ ബർഷ പോണ്ട് പാർക്ക്
∙ ദെയ്റയിലെ അൽ മംസാർ ബീച്ച് പാർക്ക്
∙ ദെയ്റ അൽ മുതീനയിലെ അൽ മുതീന പാർക്ക്
∙ അൽ നഹ്ദയിലെ അൽ നഹ്ദ പോണ്ട് പാർക്ക്
∙ അൽ തവാറിലെ അൽ തവാർ പാർക്ക്
∙ ബർ ദുബായിലെ ക്രീക് സൈഡ് പാർക്
∙ ജുമൈറ ബീച്ച് റോഡിലെ ജുമൈറ ബീച് പാർക്ക്
∙ ഷെയ്ഖ് സായിദ് റോഡിലെ സഫാ പാർക്ക് 
∙ ഷെയ്ഖ് സായിദ് റോഡിലെ സാബീൽ പാർക്ക് 
∙ ഖിസൈസിലെ ഖിസൈസ് പോ‌ണ്ട് പാർക്ക്
∙ റാഷിദിയയ്യിലെ അൽ റാഷിദിയ്യ പാർക്ക്.

dubai-ruler-sheikh-mohammed-takes-a-stroll-at-mushrif-park
മുഷ്​രിഫ് നാഷനൽ പാർക്ക്. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

തീം പാർക്കുകൾ:
∙ ദ് പാം അറ്റ്ലാൻറിസിലെ അക്വഞ്ചർ വാട്ടർ പാർക്ക്
∙ അൽ ബര്‍ഷ 3ലെ ദുബായ് ബട്ടർഫ്ലൈ ഗാർഡൻ
∙ അൽ ബർഷ 3 (സൗത്ത്) ലെ ദുബായ് മിറാക്കിൾ ഗാർഡൻ
∙  ഐഎംജി വേൾഡ്സ് ഓഫ് അഡ്വഞ്ചർ
∙ മോഷൻഗേറ്റ് ദുബായ്
∙  ജുമൈറ ബീച് റോഡിലെ വൈൽഡ് വാദി വാട്ടർ പാർക്ക്
∙ ജംഗിൾ ബേ വാട്ടർ  പാർക്ക് 
∙ ദുബായ് പാർക്സ് ആൻഡ് റിസോർട്സ്
∙ ബോളിവുഡ് പാർക്സ് ദുബായ് 
∙ ലീഗോലാൻഡ് ദുബായ്
∙ ലീഗോലാൻഡ് വാട്ടർ പാർക്ക്
∙ അവഞ്ചുറ പാർക്ക് 
∙  സോംബീ അപോകാലിപ്സ് പാർക് ദുബായ്.

English Summary:

Dubai Ruler Sheikh Mohammed takes a stroll at Mushrif Park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com