ADVERTISEMENT

മസ്‌കത്ത് ∙ ഒമാനിലുള്ള കോട്ടയം ജില്ലയിലെ പ്രവാസികളെ ഒത്തൊരുമിപ്പിക്കാനും അതിലൂടെ പരസ്പര ബന്ധം ഊഷ്മളപ്പെടുത്തുവാനും അംഗങ്ങളുടെ സര്‍ഗാത്മകമായ കഴിവുകള്‍ പ്രകടിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമുള്ള വേദി ആയി കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന്‍ (കെഡിപിഎ) കൂട്ടായ്മക്ക് രൂപം നല്‍കി.

കൂട്ടായ്മയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി 14 അംഗ പ്രവര്‍ത്തക സമിതിയെയും ഭാരവാഹികളെയും തിരഞ്ഞെടുത്തു. പ്രസിഡന്റ്: ബാബു തോമസ്, വൈസ് പ്രസിഡന്റ്: ജയന്‍, സെക്രട്ടറി: അനില്‍ പി ആര്‍, ജോയിന്റ് സെക്രട്ടറി: രാഹുല്‍, ട്രഷറര്‍: പ്രിയരാജ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍: കിരണ്‍, വനിതാ വിഭാഗം: സബിത. സ്‌പോര്‍ട്‌സ് വിഭാഗം: വരുണ്‍, മീഡിയ കോര്‍ഡിനേറ്റര്‍: രാകേഷ് എന്നിവരെ ഭാരവാഹികള്‍ ആയും നീതു അനില്‍, സുരേഷ്, ലിജോ, ജാന്‍സ്, ഹരിദാസ് എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയും തിരഞ്ഞെടുത്തു.

സ്വന്തം ജില്ലയിലെ ഒമാനിലുള്ള പ്രവാസികള്‍ തമ്മില്‍ പരിചയപെടുവാനും അതിലൂടെ സമൂഹത്തിനും നാടിനും ഉപകാരപ്രദമായ നന്മകള്‍ ചെയ്യുവാനും വിധമാണ് കെഡിപിഎ ഒമാന് രൂപം നല്‍കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി കുട്ടികളുടെ സര്‍ഗാത്മകമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന് ചിത്ര രചനാ മത്സരം നടത്തുകയും വിജയികള്‍ക്കും പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും വിവിധ സമ്മാനങ്ങളും നല്‍കി. കൂട്ടായ്മയുടെ അടുത്ത പരിപാടി സൗജന്യ മെഡിക്കല്‍ പരിശോധനയോടൊപ്പം ഒമാന്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ചുകൊണ്ട് രക്തദാന ക്യാംപും നടത്തും. കൂട്ടായ്മയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. കെഡിപിഎ ഒമാന്‍ കൂട്ടായ്മയില്‍ ചേരുവാനും കൂടുതല്‍ അറിയുവാനും ബന്ധപ്പെടേണ്ട നമ്പറുകള്‍: 99780693, 96981765.

English Summary:

Kottayam Pravasi Association KDPA Started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com