വ്യാജ വാർത്തകൾക്കും പരസ്യങ്ങൾക്കും 5 ലക്ഷം ദിർഹം പിഴ, തടവ്
Mail This Article
×
അബുദാബി ∙ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുംവിധം പരസ്യം നൽകുന്നവർക്ക് തടവും 5 ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷയെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. വ്യാജ പ്രമോഷനുകളിലൂടെ ഉപഭോക്താക്കളെ വഞ്ചിക്കുന്നവർക്കും കർശന മുന്നറിയിപ്പുണ്ട്. ചരക്ക് അല്ലെങ്കിൽ സേവനങ്ങളെ കുറിച്ച് ഓൺലൈനിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് 20,000 ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെയാണ് പിഴയോ തടവോ രണ്ടും ചേർത്തോ ശിക്ഷയുണ്ടാകും. തട്ടിപ്പുകളിൽനിന്നും വ്യാജ വാർത്തകളിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി കർശനമാക്കിയത്. അച്ചടി, ശബ്ദ, ദൃശ്യ, ഓൺലൈൻ മാധ്യമങ്ങൾക്കും സമൂഹമാധ്യമ ഇൻഫ്ലൂവൻസർമാർക്കും നിയമം ബാധകമാണ്. വെബ്സൈറ്റ്, ബ്ലോഗ്, സമൂഹമാധ്യമം എന്നിവിടങ്ങളിൽ നൽകുന്ന പരസ്യങ്ങൾക്കെതിരെയും ജാഗ്രതാ നിർദേശമുണ്ട്.
English Summary:
Up to Dh500,000 Fine in UAE for Misleading Residents with False Advertisements
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.