സാമ്പത്തിക, വ്യാപാര, നിക്ഷേപ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ധാരണ
Mail This Article
×
ADVERTISEMENT
അബുദാബി ∙ ഹ്രസ്വസന്ദർശനത്തിന് യുഎഇയിൽ എത്തിയ കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് അബുദാബിയിൽ രാജകീയ സ്വീകരണം. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ജിസിസി പര്യടനത്തിന്റെ ഭാഗമായി ഷെയ്ഖ് മിഷാൽ നേരത്തെ സൗദി, ബഹ്റൈൻ, ഖത്തർ, ഒമാൻ എന്നിവിടങ്ങൾ സന്ദർശിച്ചിരുന്നു.പതിറ്റാണ്ടുകളായി യുഎഇയും കുവൈത്തും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും സാമ്പത്തിക, വ്യാപാര, നിക്ഷേപ മേഖലകളിൽ സഹകരണം വർധിപ്പിക്കാനും ധാരണയായി. ഇരുരാജ്യങ്ങളും തമ്മിൽ 2023ലെ മൊത്തം വ്യാപാരം 4480 ദിർഹമായി ഉയർന്നു. 2022ൽ ഇത് 4410 ദിർഹമായിരുന്നു. 2021നെ അപേക്ഷിച്ച് 15% വളർച്ച രേഖപ്പെടുത്തി.
English Summary:
UAE President Welcomes Emir of Kuwait with Official Reception Ceremony
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.