ADVERTISEMENT

കുവൈത്ത് സിറ്റി ∙  സെൻട്രൽ ബാങ്ക് പുറത്തിറക്കിയ സർക്കുലർ പ്രകാരം റമസാനിൽ വിവിധ ബാങ്ക് ശാഖകളിൽ സേവനങ്ങൾ ലഭ്യമാവുന്ന സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെ ആയിരിക്കുമെന്ന് കുവൈത്ത് ബാങ്കിങ് അസോസിയേഷൻ ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഷെയ്ഖ അൽ ഈസ അറിയിച്ചു. ബാങ്കുകളുടെ ആസ്ഥാന കേന്ദ്രങ്ങളും, ശാഖകളും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1:30 വരെ ഒരു ഷിഫ്റ്റിൽ ആയിരിക്കും പ്രവർത്തിക്കുക. കുവൈത്ത്  ഇന്‍റർനാഷനൽ എയർപോർട്ടിൽ 24/7 പ്രവർത്തിക്കുന്ന ശാഖകളുടെ പ്രവർത്തനം ഓരോ ബാങ്കുകളുടെയും വിവേചനാധികാരത്തിൽ നിർണ്ണയിക്കുന്ന പ്രവൃത്തി സമയം അടിസ്ഥാനമാക്കിയായിരിക്കും. വാണിജ്യ സമുച്ചയങ്ങളിലെ ശാഖകൾ - രാവിലെ 11:00 മുതൽ 3:30 വരെ പ്രവർത്തിക്കും. എന്നാൽ  വെള്ളിയാഴ്ചകളിൽ വാണിജ്യ സമുച്ചയങ്ങളിലെ ശാഖകൾ രാത്രി 8:00 മുതൽ 11:30 വരെ ആണ് പ്രവർത്തിക്കുക. ഓൺലൈൻ ബാങ്കിങ്ങും, ഓട്ടോമേറ്റഡ് സേവനങ്ങളും തൽസ്ഥിതിയിൽ  തുടരും. 

English Summary:

Kuwait Banking Association announced reduced working hours for the month of Ramadan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com