റമസാൻ: ഷാർജയിൽ 484 തടവുകാരെ വിട്ടയക്കാൻ ഷെയ്ഖ് ഡോ.സുൽത്താന്റെ ഉത്തരവ്
Mail This Article
×
ഷാർജ ∙ റമസാൻ പ്രമാണിച്ച് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 484 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു. വിവിധ കുറ്റങ്ങൾക്ക് ജയിൽ ശിക്ഷ അനുഭവിക്കുന്ന തടവുകാരെയാണ് വിട്ടയക്കുക. വിവിധ കേസുകളിൽ ശിക്ഷയനുഭവിച്ചിരുന്നവരാണ് മോചിതരാകുന്ന തടവുകാർ. ശിക്ഷാ കാലയളവിൽ മികച്ച സ്വഭാവം കാണിച്ചതാണ് മോചനത്തിന് പരിഗണിക്കാൻ കാരണം. വിട്ടയക്കപ്പെടുന്നവരെല്ലാം എത്രയും പെട്ടെന്ന് തങ്ങളുടെ കുടുംബവുമായി ചേർന്ന് മികച്ച ജീവിതം നയിക്കട്ടെയെന്ന് ഷാർജ ഭരണാധികാരി ആശംസിച്ചു.
English Summary:
Sheikh Dr. Sultan Orders Release of 484 Prisoners in Sharjah for Ramadan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.