ഞായറാഴ്ച റമസാൻ മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം
Mail This Article
×
ജിദ്ദ ∙ ഞായറാഴ്ച വൈകിട്ട് റമസാൻ മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം. സൗദി സുപ്രിംകോടതിയാണ് രാജ്യത്തെ ജനങ്ങളോട് മാസപ്പിറവി നിരീക്ഷിക്കാൻ ആവശ്യപ്പെട്ടത്. ഞായറാഴ്ച ശഅബാൻ 29 പൂർത്തിയാകുന്ന സാഹചര്യത്തിലാണിത്. മാസപ്പിറ ദർശിക്കുന്നവർ അടുത്തുള്ള കോടതിയെ അറിയിക്കുവാനും സുപ്രിംകോടതി അഭ്യർഥിച്ചു. ഒപ്പം മാസപ്പിറവിക്ക് സാക്ഷികളായവരും അവരുടെ സാക്ഷ്യം രേഖപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ഞായറാഴ്ച മാസപ്പിറ രേഖപ്പെടുത്തുകയാണെങ്കിൽ സൗദിയുൾപ്പെടുന്ന ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച റമസാൻ വ്രതം തുടങ്ങും.
English Summary:
Ramadan expected to begin on March 11th in Gulf
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.