റമസാനിൽ 691 തടവുകാരെ മോചിപ്പിക്കാൻ ദുബായ്
Mail This Article
ദുബായ് ∙ റമസാനിൽ 691 തടവുകാരെ വിട്ടയക്കാൻ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു. ശിക്ഷാ കാലയളവിലെ മികച്ച സ്വഭാവമാണ് മോചനത്തിന് പരിഗണിക്കാൻ കാരണം. വിട്ടയക്കപ്പെടുന്നവരെല്ലാം എത്രയും പെട്ടെന്ന് തങ്ങളുടെ കുടുംബവുമായി ചേർന്ന് മികച്ച ജീവിതം നയിക്കട്ടെയെന്ന് ആശംസിച്ചു.
മാപ്പുനൽകിയ വ്യക്തികളെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കാനും സമൂഹത്തിൽ പുനരാരംഭിക്കുമ്പോൾ അവർക്ക് ജീവിതത്തിൽ ഒരു പുതിയ തുടക്കത്തിനുള്ള അവസരം നൽകാനുമുള്ള താത്പര്യമാണ് മാപ്പ് പ്രതിഫലിപ്പിക്കുന്നതെന്ന് ദുബായ് അറ്റോർണി ജനറൽ എസ്സാം ഇസ്സ അൽ ഹുമൈദാൻ പറഞ്ഞു. ദുബായ് പബ്ലിക് പ്രോസിക്യൂഷൻ, ദുബായ് പൊലീസുമായി സഹകരിച്ച് ഉത്തരവ് നടപ്പാക്കുന്നതിനുള്ള നിയമനടപടികൾ ഇതിനകം ആരംഭിച്ചതായി അറിയിച്ചു.