ADVERTISEMENT

അബുദാബി/കുവൈത്ത് സിറ്റി ∙ രാജ്യാന്തര ലഹരി കടത്തു സംഘത്തിലെ 3 പേരെ‍ കുവൈത്തിലും യുഎഇയിലുമായി പിടികൂടി. ഇവരിൽനിന്ന് 37.5 ലക്ഷം ലഹരി (ലിറിക്ക) ഗുളികകളും കണ്ടെത്തി. 

ഇരുരാജ്യങ്ങളിലെയും ആഭ്യന്തര മന്ത്രാലയങ്ങൾ കൈമാറിയ വിവരങ്ങളാണ് വൻ ലഹരി വേട്ടയ്ക്കു സഹായകമായത്. 27.5 ലക്ഷം ലഹരിയുമായി അജ്മാനിൽനിന്നാണ് ഒരാളെ പിടികൂടിയത്. 10 ലക്ഷം ഗുളികകളുമായി കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ 2 പേർ പിടിയിലായതിനു തൊട്ടുപിന്നാലെയായിരുന്നു ഇത്. ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

അപസ്മാരം, ഉത്കണ്ഠ, ശരീരവേദന, ഉറക്കമില്ലായ്മ തുടങ്ങിയവയ്ക്ക് ‍ഡോക്ടറുടെ നിർദേശപ്രകാരം മാത്രം കഴിക്കുന്ന ഗുളികയാണ് ലിറിക്ക അഥവാ പ്രീഗാബലൻ). ഇതു കഴിക്കുന്നവർക്ക് ഉല്ലാസവും ശാന്തതയും അനുഭവപ്പെടുന്നതാണ് വ്യാപക ദുരുപയോഗത്തിനു പ്രേരിപ്പിക്കുന്നത്. അമിത ഉപയോഗം മരണകാരണമാകാമെന്ന് വിദേശ രാജ്യങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

English Summary:

Drug Hunt in Kuwait and UAE: 3 Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com