ADVERTISEMENT

ദുബായ് ∙ ദുബായിലെ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും യൂണിവേഴ്‌സിറ്റികൾക്കും നാളെ (തിങ്കളാഴ്ച) ഓൺലൈൻ ക്ലാസുകൾ നടത്താൻ അധികൃതർ അനുമതി നൽകി. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്‌ഡിഎ) സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് തീരുമാനം അറിയിച്ചത്.

ഇന്നലെ (ശനി) യുഎഇയുടെ ചില ഭാഗങ്ങളിൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടായതിനെ തുടർന്നാണു തീരുമാനം.  ഇന്നും അസ്ഥിര കാലാവസ്ഥ  അനുഭവപ്പെടുന്നതിനെ തുടർന്ന് അധികൃതർ മുൻകരുതൽ എടുക്കുന്നതിന്റെ ഭാഗമാണിത്. ആകാശം ഭാഗികമായി മേഘാവൃതമായ അവസ്ഥയിൽ ഇന്നു മിക്കവാറും കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) കണക്കാക്കുന്നു.

വിദ്യാർഥികളുടെയും സ്‌കൂൾ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതാണ് നടപടി. ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക്, ജബൽ അലി ഗ്രീൻസ്, അൽഫുർജാൻ, ദുബായ് സ്പോർട്സ് സിറ്റി, ഇന്റർനാഷനൽ സിറ്റി, ജുമൈറ, അൽഖുദ്റ, ബർദുബായ്, കരാമ, ജദ്ദാഫ്, അൽഖൈൽ റോഡ് എന്നീ പ്രദേശങ്ങളിലാണ് കനത്ത മഴ പെയ്തത്.

ഷാർജയിലെ വാദി ഷീസ്, മലീഹ, അൽമജാസ്, അൽനഹ്ദ എന്നിവിടങ്ങളും കനത്ത മഴ പെയ്തു. അബുദാബി നഗരത്തിനു പുറമെ മുസഫ, മുഹമ്മദ് ബിൻ സായിദ് സിറ്റി, ഖലീഫ സിറ്റി, മുഷ്റിഫ്, ബനിയാസ്, ഗയാത്തി, അൽദഫ്ര, അൽഐൻ എന്നിവിടങ്ങളിലും മഴ പെയ്തു.

English Summary:

Educational Institutions in Dubai to Online Classes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com