ADVERTISEMENT

ജിദ്ദ ∙ പുണ്യങ്ങളുടെ പൂക്കാലം എന്നു വിശേഷിപ്പിക്കുന്ന റമസാന് ഗൾഫ് രാജ്യങ്ങളിൽ തുടക്കം. ഇനിയുള്ള ഒരുമാസക്കാലം രാപകൽ വ്യത്യാസമില്ലാതെ പാപമോചനത്തിനായി മുസ്‌ലിം ജനത ഒന്നടങ്കം പ്രാർഥനയിലായിരിക്കും. വ്രതാനുഷ്ഠാനത്തിന്റെയും ഖുർആൻ പാരായണത്തിന്റെയും തറാവീഹ് നമസ്കാരത്തിന്റെയും ഫിത്ർ സക്കാത്തിന്റെയും കൂടി മാസമാണ് റമസാൻ. പ്രഭാതം മുതൽ സൂര്യാസ്തമയം വരെ ദൈവപ്രീതിയും പരലോക മോക്ഷവും പ്രതീക്ഷിച്ചു അന്നപാനീയങ്ങളും സുഖഭോഗങ്ങളും ഉപേക്ഷിക്കുന്നതിനാണ് വൃതം എന്നു പറയുന്നത്. ചെയ്യുന്ന സൽകർമ്മത്തിനു എഴുപതിരട്ടി പ്രതിഫലം കിട്ടുന്ന മാസം കൂടിയാണിത് എന്നാണ് വിശ്വാസം.

ഖുർആൻ ഇറങ്ങിയതും റമസാനിലാണ്. വ്രതമനുഷ്ഠിച്ചവന് ഒരു നേരത്തെ ഭക്ഷണം കൊടുക്കൽ ഏറെ പുണ്യകാര്യമാണ്.  ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ഠതയുള്ള ലൈലത്തുൽ ഖദർ റമസാനിന്റെ പ്രത്യേകതയാണ്.

വിശ്വാസികളെ സ്വീകരിക്കാൻ ഇരു ഹറമുകളും പള്ളികളും ഒരുങ്ങികഴിഞ്ഞു. മക്ക, മദീന ഹറമുകളിൽ തീർഥാടകരെ സേവിക്കുന്നതിനായി പ്രത്യക ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ, വനിതാ തീർഥാടകർക്കായി വനിതാ കേഡർമാരെയും സജ്ജമാക്കിയിട്ടുണ്ട്. 

രാജ്യത്ത് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. റമസാൻ മുന്നിൽ കണ്ട് ഭക്ഷ്യ വസ്തുക്കൾക്ക് അമിതവിലയീടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ഇതിനുമുന്നോടിയായി കച്ചവടസ്ഥാപനങ്ങളിൽ പരിശോധന നടത്തി. നിയമം ലംഘിക്കുന്നവർക്കെതിരെ കനത്ത പിഴയും നിയമനപടികളും സ്വീകരിക്കും.

ഭ​ക്തി​സാ​ന്ദ്ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ തീ​ർ​ഥാ​ട​ക​ർ​ക്കും ന​മ​സ്​​കാ​ര​ത്തി​നെ​ത്തു​ന്ന​വ​ർ​ക്കും ആ​ശ്വാ​സ​ത്തോ​ടും സ​മാ​ധാ​ന​ത്തോ​ടും ഹ​റ​മി​ൽ ക​ഴി​ഞ്ഞു​കൂ​ടാ​ൻ വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ സം​യോ​ജി​ത പ​ദ്ധ​തി​യാ​ണ്​ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

English Summary:

Ramadan fasting month for muslims begins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com