പതാക ദിനം ആഘോഷിച്ച് സൗദി അറേബ്യ
Mail This Article
റിയാദ് ∙ പതാക ദിനം ആഘോഷിച്ച് സൗദി അറേബ്യ. എല്ലാ വർഷവും മാർച്ച് 11 സൗദി പതാകയെ ആദരിക്കുന്നതിനായി പ്രത്യേക ദിനമായി ആചരിക്കുന്നു. 1937- ലാണ് സൗദി അറേബ്യയുടെ പതാകയ്ക്ക് അംഗീകാരം ലഭിച്ചത്. ഏകദേശം മൂന്ന് നൂറ്റാണ്ടുകളായി രാഷ്ട്രത്തെ രൂപപ്പെടുത്തിയ ഏകീകരണ ശ്രമങ്ങൾക്ക് പതാക സാക്ഷ്യം വഹിച്ചിട്ടുണ്ട്.
1727-ൽ ആദ്യത്തെ സൗദി രാഷ്ട്രത്തിന്റെ തുടക്കം മുതൽ പതാകയിലെ ചിഹ്നം പരമാധികാരവും ദേശീയ ഐക്യവും ഉൾക്കൊള്ളുന്ന ശക്തിയായി തുടരുന്നു. പച്ച നിറത്തിലുള്ള പതാകയിൽ വെള്ള നിറത്തിൽ അറബിയിൽ എഴുത്തും വാളും രേഖപ്പെടുത്തിയിട്ടുണ്ട്.
പതാകയുടെ പച്ച നിറം വളർച്ചയെയും ഫലഭൂയിഷ്ഠമായ മണ്ണിന്റെ പ്രതീകമായും കണക്കാക്കുന്നു. അതേസമയം വെള്ള സമാധാനത്തെയും വിശുദ്ധിയെയും പ്രതിനിധീകരിക്കുന്നു. നീതിയുടെയും സുരക്ഷിതത്വത്തിന്റെയും ശക്തമായ പ്രതീകമാണ് പതാകയിലെ വാൾ. ഇത് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ അടിവരയിടുന്നു.