ADVERTISEMENT

മക്ക ∙ റമസാനിൽ മക്കയിലെ ഗ്രാൻഡ് മസ്ജിദിൽ സന്ദർശകർക്കായി പ്രത്യേക സേവനങ്ങൾ ഏർപ്പെടുത്തി. ഹറം പള്ളി കേന്ദ്രീകരിച്ച്  35 ലധികം ആംബുലൻസ് സെന്ററുകൾ ആരംഭിച്ചതായി സൗദി റെഡ് ക്രസന്റ് അതോറിറ്റിയുടെ മക്ക ബ്രാഞ്ച് ഡയറക്ടർ ഡോ. മുസ്തഫ ബൽജൂൺ പറഞ്ഞു.

ഗ്രാൻഡ് മസ്ജിദ് മുറ്റത്ത് കാര്യക്ഷമമായ ഗതാഗതത്തിനായി ഏഴ് ക്രൈസിസ് മാനേജ്മെൻ്റ് വാഹനങ്ങൾ, 150 സൈക്കിളുകൾ, സ്കൂട്ടറുകൾ, 10 മോട്ടോർ സൈക്കിളുകൾ, 14 ഗോൾഫ് കാർട്ടുകൾ എന്നിവ അതോറിറ്റി നൽകും. സന്ദർശകരെ സഹായിക്കാൻ അതോറിറ്റിയിൽ നിന്ന് 900 വോളണ്ടിയർമാരെയും ലഭ്യമാക്കും. റമസാനിലെ അവസാന 10 ദിവസങ്ങളിൽ, വിശ്വാസികളുടെ തിരക്ക് കൂടുതലുള്ള സ്ഥലങ്ങളിൽ എമർജൻസി ടീമുകൾ സേവനങ്ങൾ ശക്തമാക്കും.

English Summary:

Makkah Red Crescent Authority Intensifies Efforts for Ramadan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com