മക്ക, മദീന പള്ളികളിലേക്ക് വിശ്വാസി പ്രവാഹം
Mail This Article
×
മക്ക ∙ റമസാനിലെ ആദ്യ 2 ദിവസങ്ങളിൽ മക്ക, മദീന ഹറം പള്ളികളിൽ എത്തിയത് ജനലക്ഷങ്ങൾ. പുണ്യ റമസാനിൽ ഉംറയും ഹറം പള്ളികളിൽ പ്രാർഥനയും നിർവഹിക്കുന്നതിന് ഏറെ പ്രാധാന്യമുള്ളതിനാൽ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർ എത്തുന്നുണ്ട്. ഹറം പള്ളിയും മുറ്റവും നിറഞ്ഞുകവിഞ്ഞ് സമീപത്തെ റോഡുകളിലടക്കം നിന്നാണ് വിശ്വാസികൾ 5 നേരത്തെ പ്രാർഥനകളിലും പങ്കെടുക്കുന്നത്. തിരക്ക് കണക്കിലെടുത്ത്, 24 മണിക്കൂറും സേവനം ലഭ്യമാക്കാനായി 12,000 വൊളന്റിയർമാരെ വിന്യസിച്ചു. കർമങ്ങൾ സുഗമമായി നിർവഹിക്കുന്നതിന് ഏർപ്പെടുത്തിയ പുതിയ ക്രമീകരണങ്ങളുമായി വിശ്വാസികൾ സഹകരിക്കണമെന്നും സഹായം ആവശ്യമുള്ളവർക്കു വൊളന്റിയർമാരെ സമീപിക്കാമെന്നും അധികൃതർ അറിയിച്ചു.
English Summary:
Pilgrims flock to the mosques of Mecca and Medina
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.