ADVERTISEMENT

അബുദാബി ∙ ഗാസയിലെ ജനങ്ങൾക്ക് റമസാനിൽ സഹായമെത്തിക്കുന്നത് ഊർജിതമാക്കി യുഎഇ. ദുരിതാശ്വാസ വസ്തുക്കളുമായുള്ള കപ്പൽ, യുഎഇ പിന്തുണയോടെ സൈപ്രസിൽ നിന്ന് പുറപ്പെട്ടതായി ഇന്റർനാഷനൽ ഹ്യുമാനിറ്റേറിയൻ ആൻഡ് ഫിലാൻത്രോപ്പിക്ക് കൗൺസിൽ അറിയിച്ചു. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശത്തെ തുടർന്നാണിത്. ദുരിതബാധിതരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് റമസാനിലുടനീളം പ്രത്യേക ക്യാംപെയ്നുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 4,500 ടൺ ഉൽപന്നങ്ങളുമായുള്ള യുഎഇ എമിറേറ്റ്സ് റെഡ് ക്രസന്റ് കപ്പലും പുറപ്പെട്ടു. 

റമസാന്റെ ആദ്യദിനം മാത്രം ഗാസയിലേക്ക് 42 ടൺ ഭക്ഷണമെത്തിച്ചു. ഒട്ടേറെപ്പേർക്കു വൈദ്യസഹായവും ലഭ്യമാക്കി. വനിതകൾ, കുട്ടികൾ, പ്രായമായവർ തുടങ്ങിയവർക്കാണ് പ്രഥമപരിഗണന.പലസ്തീൻ ജനതയെ സഹായിക്കാൻ യുഎഇ 2023 നവംബറിൽ രൂപംനൽകിയ കാരുണ്യ പദ്ധതി ഗാലന്റ് നൈറ്റ്–3 വഴി 212 വിമാനങ്ങളിലും 2 ചരക്കുകപ്പലുകളിലുമായി ദുരിതാശ്വാസ വസ്തുക്കൾ എത്തിച്ചിട്ടുണ്ട്. കൂടാതെ 922 ട്രക്ക് നിറയെ ഭക്ഷ്യോൽപന്നങ്ങളും നൽകി. അതിർത്തിയിൽ ശുദ്ധജല പ്ലാന്റ് സ്ഥാപിച്ചു. യുഎന്നിന്റെ ലോക ഭക്ഷ്യപദ്ധതി പ്രകാരം ഇതുവരെ 21,000 ടൺ ഭക്ഷണവും ആരോഗ്യ, പാർപ്പിട സാമഗ്രികളും ഗാസയിൽ ലഭ്യമാക്കി.യുഎഇ ആരംഭിച്ച 150 കിടക്കകളുള്ള ഫീൽഡ് ആശുപത്രി വഴിയും 100 കിടക്കകളുള്ള ഫ്ലോട്ടിങ് ആശുപത്രി വഴിയും ആയിരങ്ങൾക്ക് ചികിത്സ നൽകുന്നുമുണ്ട്. കൂടാതെ, പരുക്കേറ്റവരും അർബുദബാധിതരായ 2,000 കുട്ടികളെയും അവരുടെ കുടുംബാംഗങ്ങളെയും യുഎഇയിൽ എത്തിച്ച് ചികിത്സ നൽകുന്നുണ്ട്.

English Summary:

UAE aid for Gaza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com