ലേബർ ക്യാംപുകളിൽ 7000 ഇഫ്താർ കിറ്റുകളുമായി അക്കാഫ് ഇവന്റ്സ്
Mail This Article
×
ദുബായ് ∙ റമസാനിൽ മുഴുവൻ തൊഴിലാളി ക്യാംപുകളിൽ ഏഴായിരത്തോളം ഭക്ഷണപൊതികളുമായി അക്കാഫ് ഇവന്റ്സ്. വതാനി അൽ ഇമറാത്തും ദുബായ് ചാരിറ്റി സൊസൈറ്റിയുമായി ചേർന്നാണ് നോമ്പുതുറ കിറ്റ് നൽകുന്നത്. വരും ദിനങ്ങളിൽ കൂടുതൽ കിറ്റ് അർഹരായവരിലെത്തിക്കുമെന്ന് അക്കാഫ് ഭാരവാഹികൾ പറഞ്ഞു. കോ ഓർഡിനേറ്റർ വി.സി. മനോജ്, സതീഷ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ബിജു സേതുമാധവൻ, ബിന്ദു ആന്റണി, ബിജു കൃഷ്ണൻ, ടിന്റു, സിയാദ്, അനി കാർത്തിക്, രചന പ്രശാന്ത്, മഞ്ജു ശ്രീകുമാർ എന്നിവരാണ് കിറ്റ് വിതരണം ചെയ്യുന്നത്. ചെയർമാൻ ഷാഹുൽ ഹമീദ്, പ്രസിഡന്റ് ചാൾസ് പോൾ, ജനറൽ സെക്രട്ടറി വി എസ് ബിജു കുമാർ തുടങ്ങിയവർ പങ്കെടുത്തു.
English Summary:
Akcaf Events by Delivering 7000 Iftar Kits to Labor Camps
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.