ADVERTISEMENT

ദുബായ്∙ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായിലെ യൂണിയൻ ഹൗസിൽ റമസാൻ ആശംസകൾ സ്വീകരിച്ചു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ സാന്നിധ്യത്തിൽ ദുബായിലെ രണ്ടാമത്തെ ഉപ ഭരണാധികാരി  ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് സ്‌പോർട്‌സ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, മന്ത്രിമാർ, ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്എൻസി) അംഗങ്ങൾ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, പ്രാദേശിക പ്രമുഖർ എന്നിവരടങ്ങുന്ന അഭ്യുദയകാംക്ഷികളുടെ ആശംസകൾ സ്വീകരിച്ചു. അതിഥികൾക്കായി ഇഫ്താർ വിരുന്നും ഒരുക്കിയിരുന്നു.

∙എം.എ.യൂസഫലി ആശംസകള്‍ നേർന്നു
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് റമസാൻ ആശംസകൾ കൈമാറി. ഇന്നലെ ദുബായ് യൂണിയന്‍ ഹൗസില്‍ നടന്ന ഇഫ്താർ സംഗമത്തിലായിരുന്നു ആശംസകൾ നേർന്നത്.

English Summary:

Mohammed bin Rashid receives Ramadan greetings from M. A. Yusuff Ali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com