റമസാനിൽ മദീനയിൽ എത്തുന്ന ആളുകളുടെ എണ്ണത്തിൽ വര്‍ധന
Mail This Article
മദീന ∙ ഈ റമസാനിൽ മദീനയിലെത്തുന്നവരുടെ എണ്ണം സര്‍വകാല റെക്കോഡില്‍ എത്തുമെന്ന് കണക്കുകൾ. ജി.സി.സി, ടൂറിസം, ബിസിനസ്, വിസിറ്റ് എന്നിങ്ങനെ വിവിധതരം വീസകള്‍ വേഗത്തില്‍ ലഭ്യമായതോടെ മദീനയിലേക്ക് എത്തുന്ന ആളുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടാവുകയായിരുന്നു. രാത്രി നമസ്കാരങ്ങളിൽ പങ്കെടുക്കുന്ന ഭക്തലക്ഷങ്ങളുടെ വരികൾ തെരുവുകളിലേക്ക് വരെ നീളുന്നു. റമസാനിലെ ആദ്യ ദിനങ്ങളില്‍ തന്നെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. അവസാന 10ലേക്ക് നീങ്ങുന്നതോടെ സൗദിയിലെ മിക്ക സ്ഥാപനങ്ങളും അവധിയിലേക്ക് നീങ്ങും. ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കിനാകും മദീന ഈ റമസാനില്‍ സാക്ഷ്യം വഹിക്കുക. വിവിധ ഇമാമുമാര്‍ക്ക് നേരത്തെ തന്നെ നമസ്കാരത്തിനുള്ള ചുമതല കൈമാറിയിരുന്നു. നോമ്പു തുറന്ന ശേഷമുള്ള രാത്രി നമസ്കാരങ്ങളിലാണ് വിശ്വാസികളുടെ റെക്കോഡ് പങ്കാളിത്തമുള്ളത്.