റമസാനിൽ ഒന്നിലധികം തവണ ഉംറ ചെയ്യാന്‍ അനുമതി നല്‍കില്ലെന്ന് സൗദി
Mail This Article
×
മക്ക ∙ റമസാനിൽ ഒന്നിലധികം തവണ ഉംറ ചെയ്യാന്‍ അനുമതി നല്‍കില്ലെന്ന് സൗദി ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. എല്ലാവരും ഒരു ഉംറ മാത്രം ചെയ്താല്‍ മതി. ജനത്തിരക്ക് കുറക്കാനും മറ്റുളളവര്‍ക്ക് സൗകര്യമൊരുക്കാനും ഇതുവഴി സാധ്യമാവും. ഉംറക്കെത്തുന്നവര്‍ക്ക് സൗകര്യമൊരുക്കാന്‍ എല്ലാവരും സഹകരിക്കണം. മന്ത്രാലയം ആവശ്യപ്പെട്ടു. അതേസമയം രണ്ടാം പ്രാവശ്യം ഉംറക്ക് നുസ്‌ക് ആപ്ലിക്കേഷനില്‍ അപേക്ഷ നല്‍കുമ്പോള്‍ റമസാനില്‍ ഉംറ ആവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അനുമതി ലഭിക്കില്ലെന്നുമാണ് മറുപടി ലഭിക്കുന്നത്.
English Summary:
Saudi Ministry of Hajj and Umrah will not Allow More Than one Umrah
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.